വാക്കുതെറ്റിച്ച്​ കെ.എസ്​.ആർ.ടി.സി: ബോണ്ട്​ സർവിസുകളുടെ 'റൂട്ട്​' മാറ്റുന്നു

NO MODEM തിരുവനന്തപുരം: യാത്രക്കാർക്ക്​ നൽകിയ വാക്കുതെറ്റിച്ച്​ ബോണ്ട്​ സർവിസിനായി വിന്യസിക്കുന്ന ബസുകൾ മറ്റ്​ റൂട്ടുകളിലേക്കയച്ച്​ ​െക.എസ്​.ആർ.ടി.സി. സ്​ഥിരയാത്രക്കാർക്ക്​ ഒാഫിസിലേക്ക​ും തിരിച്ചും സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായാണ്​ മുൻകൂട്ടി ടിക്കറ്റ്​ ചാർജ്​​ വാങ്ങി ബോണ്ട്​ സർവിസുകൾ ഏർപ്പെടുത്തിയത്​. രാവിലെ ജീവനക്കാരെ ഒാഫിസുകളിലെത്തിക്കലും വൈകുന്നേരം മടക്കയാത്രയുമടക്കം രണ്ട്​ ട്രിപ്പുകൾ മാത്രമേ ബോണ്ട്​ സർവിസുകൾക്കുണ്ടാകൂ​വെന്നും മറ്റ്​ റൂട്ടിലേക്ക്​ അയക്കില്ലെന്നുമായിരുന്നു​ ബോണ്ട്​ സർവിസിനായി ആളെച്ചേർക്കുന്ന ഘട്ടത്തിൽ ഉദ്യോഗസ്​ഥർ നൽകിയ ഉറപ്പ്​. കോവിഡ്​ കാലത്തെ സുരക്ഷ മുൻനിർത്തി നൽകുന്ന ​ഇൗ ഉറപ്പ്​ ലംഘിക്കുകയാണെന്നാണ്​ വിവരം. ആറ്റിങ്ങൽ, കിളിമാനൂർ, ഭാഗങ്ങളിൽനിന്ന്​ തിരുവനന്തപുരത്തേക്കുള്ള ബോണ്ടുകൾ രാവിലെയുള്ള ട്രിപ്​ കഴിഞ്ഞശേഷം നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിലേക്ക്​ സാധാരണ സർവിസായി അയക്കുകയാണ്​. ഇത്​ ​േപാലെ നെയ്യാറ്റിൻകര ഭാഗത്ത്​ നിന്നുള്ള സർവിസുകൾ ആറ്റിങ്ങൽ, കിളിമാനൂർ ഭാഗത്തേക്കും. സർവിസിന്​ അയക്കാതെ കിടക്കുന്ന ബസുകൾ തമ്പാനൂരിലുണ്ടായിരിക്കെയാണ്​ ബോണ്ട്​ സർവിസുകളെ മറ്റ്​ റൂട്ടുകളിൽ വിന്യസിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.