രവീന്ദ്രനെ ചോദ്യം ചെയ്യാൻ അനുമതി നൽകണം- ഹസൻ

കൊല്ലം: സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്താൽ വൈകാതെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നതിനാലാണ് അദ്ദേഹത്തിൻെറ ആശുപത്രിവാസം നീളുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'ജനവിധി- തദ്ദേശീയം 2020' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രവീന്ദ്ര‍​ൻെറ ആശുപത്രിവാസം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീളും. അതുവരെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താതിരിക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ ചോദ്യം െചയ്യാൻ അനുവദിക്കണം. സ്പ്രിൻക്ലർ കരാർ സംബന്ധിച്ച് അന്വേഷിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കണം. വിജിലൻസിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്ക​െളയും എം.എൽ.എമാ​െരയും വേട്ടയാടുന്ന മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളുടെ ദുർവിനിയോഗത്തെക്കുറിച്ച് പറയാൻ ധാർമികതയില്ല. മുന്നണിയിലേക്ക് തൽക്കാലം ഒരുപാർട്ടി​െയയും എടുക്കേണ്ടെന്നാണ് യു.ഡി.എഫ് യോഗം തീരുമാനിച്ചത്. അതേസമയം, വിജയസാധ്യത കണക്കിലെടുത്ത് സന്നദ്ധ സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കാൻ കീഴ്ഘടകങ്ങൾക്ക് അനുവാദം നൽകിയതായി വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 പഞ്ചായത്തിൽ വെൽഫെയർപാർട്ടിയും സി.പി.എമ്മും ഐക്യമുണ്ടാക്കി ഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.