കർഷക മാർച്ച് നടത്തി

തിരുവനന്തപുരം: കർഷക പ്രക്ഷോഭത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​ കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തി. നരേന്ദ്ര മോദിയുടെ കോലവും കത്തിച്ചു. പോസ്​റ്റ് മാസ്​റ്റർ ജനറൽ ഓഫിസിലേക്ക്​ നടന്ന മാർച്ച് കേരള കർഷകസംഘം സംസ്​ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജനറൽ പോസ്​േ​റ്റാഫിസിന്​ മുന്നിൽ നടന്ന സമരം സംയുക്ത കർഷകസമിതി ചെയർമാൻ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഹെഡ് പോസ്​​േറ്റാഫിസിന്​ മുന്നിൽ കേരള കർഷകസംഘം സംസ്​ഥാന പ്രസിഡ​ൻറ്​ കെ.കെ. രാഗേഷും തിരുവനന്തപുരം ആർ.എം.എസിന്​ മുന്നിലെ സമരം കേരള കർഷകസംഘം സംസ്​ഥാന വൈസ്​ പ്രസിഡ​ൻറ്​ എം. വിജയകുമാറും ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.