കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍ തിരുവനന്തപുരം: മാര്‍ച്ചിൽ നടന്ന നാലാം സെമസ്​റ്റര്‍ ബി.എസ്​സി ബോട്ടണി ആൻഡ്​ ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ (കോര്‍, കോംപ്ലിമൻെററി - ബയോകെമിസ്ട്രി) പരീക്ഷകള്‍ തുറവൂർ എസ്​.എൻ.ജി.എം കോളജിൽ ഡിസംബര്‍ രണ്ടുമുതല്‍ നടക്ക​ും. 2019 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്​റ്റര്‍ എം.എസ്​സി ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 30, ഡിസംബര്‍ ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​ തീയതികളില്‍ നടത്തും. സ്‌പോട്ട് അഡ്മിഷന്‍ ഇസ്​ലാമിക പഠനവകുപ്പില്‍ എം.എ വെസ്​റ്റ് ഏഷ്യന്‍ സ്​റ്റഡീസ് പ്രോഗ്രാമിന് 2020-22 ബാച്ച് അഡ്മിഷന്​ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ നവംബര്‍ 30ന് രാവിലെ 11ന്​ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കാര്യവട്ടം കാമ്പസിലെ വകുപ്പില്‍ നേരിട്ട് ഹാജരാകണം. പുതുക്കിയ പരീക്ഷാതീയതി നവംബര്‍ 26ന് നടത്താനിരുന്ന നാലാം വര്‍ഷ ബി.എഫ്.എ (സ്‌കള്‍പ്ചര്‍) (പേപ്പര്‍ iv- പോര്‍ട്രൈറ്റ്) നവംബര്‍ 28 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. നവംബര്‍ 26ന് നടത്താനിരുന്ന നാലാം സെമസ്​റ്റര്‍ ബി.ടെക് ഡിഗ്രി ഒക്ടോബര്‍ 2020 (2008 സ്‌കീം) പരീക്ഷ ഡിസംബര്‍ നാലിലേക്ക് മാറ്റി. പരീക്ഷാസമയം ഉച്ചക്ക്​ രണ്ട്​ മുതല്‍ അഞ്ചുമണി വരെ. പരീക്ഷഫീസ് 2021 ജനുവരിയില്‍ നടത്തുന്ന രണ്ടാം സെമസ്​റ്റര്‍ (2018 സ്‌കീം- റെഗുലര്‍/ഇംപ്രൂവ്‌മൻെറ്, 2014 സ്‌കീം - സപ്ലിമൻെററി 2011 സ്‌കീം (2012 ആൻഡ്​ 13 അഡ്മിഷന്‍ സപ്ലിമൻെററി, 2006 സ്‌കീം- മേഴ്‌സിചാന്‍സ്) നാലാം സെമസ്​റ്റര്‍ (2018 സ്‌കീം റെഗുലര്‍, 2014 സ്‌കീം -ഇംപ്രൂവ്‌മൻെറ്​/ സപ്ലിമൻെററി, 2006 സ്‌കീം - മേഴ്‌സി ചാന്‍സ്, ആൻഡ്​ 2011 സ്‌കീം (2012 ആൻഡ്​ 2013 അഡ്മിഷന്‍ സപ്ലിമൻെററി) ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മൻെറ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (ബി.എച്ച്.എം/ ബി.എച്ച്.എം.സി.ടി പരീക്ഷകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ ഡിസംബര്‍ ഒമ്പത്​ വരെയും 150 രൂപ പിഴയോടുകൂടി ഡിസംബര്‍ 15 വരെയും 400 രൂപ പിഴയോടുകൂടി ഡിസംബര്‍ 17 വരെയും അപേക്ഷിക്കാവുന്നതാണ.് 2014, 2018 സ്‌കീം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും മറ്റു വിദ്യാര്‍ഥികള്‍ ഓഫ്‌ലൈനായും അപേക്ഷിക്കേണ്ടതാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.