ജില്ല പഞ്ചായത്ത് ഡിവിഷനുകളിലൂടെ..കുന്നത്തുകാല്‍

കുന്നത്തുകാല്‍ വെള്ളറട: മൂന്നുമുന്നണികളിലെയും കരുത്തന്മാരായ സാരഥികളുടെ ഏറ്റു​മുട്ടലിനാണ്​ ഇക്കുറി ജില്ല പഞ്ചായത്ത്​ കുന്നത്തുകാൽ ഡിവിഷൻ വേദിയാകുന്നത്​. ഇടതി​ൻെറ കുത്തകയായ ഡിവിഷൻ പിടിച്ചെട​ുക്കാനുറച്ചാണ്​ യു.ഡി.എഫ്​ മത്സരരംഗത്തുള്ളത്​.എന്നാൽ ഇക്കുറിയും ആധിപത്യം ഉറപ്പിക്കുമെന്നും ഡിവിഷൻ മുറുകെ പിടിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ്​ ഇടതുപക്ഷം. ശക്തമായ സാന്നിധ്യമായി ബി.ജെ.പിയും രംഗത്തുണ്ട്​. കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ നിലവിലെ വൈസ്പ്രസിഡൻറ് വി.എസ്. ബിനുവാണ് എൽ.ഡി.എഫ്​ സ്ഥാനാർഥി. 2000 മുതല്‍ 2005 വരെ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. പെരുങ്കടവിള ബ്ലോക്ക് ഡിവിഷനില്‍ 1995 ല്‍ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. കോളജ് യൂനിയന്‍ നേതൃനിരയില്‍ നിന്നാണ്​ പൊതുരംഗത്തേക്കെത്തുന്നത്​. നിലവില്‍ സി.പി.എം പാറശ്ശാല ഏരിയ കമ്മിറ്റി അംഗവും സി.ഐടി.യു ജില്ല കമ്മിറ്റി അംഗവും കൂടിയാണ് ബിനു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കിസാന്‍ കോണ്‍ഗ്രസ് ജില്ല പ്രസിഡൻറും മാരായമുട്ടം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡൻറുമായ മാരായമുട്ടം എം.എസ്. അനിലാണ് മത്സരിക്കുന്നത്. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ തത്തിയൂര്‍, ചുള്ളിയൂര്‍ വാര്‍ഡുകളില്‍ നിന്നുമായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടു. നെയ്യാറ്റിന്‍കര ഭൂപണയ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ജില്ല സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള സ്‌റ്റേറ്റ്​ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അനില്‍ കെ.എസ്‌.യുവി​ൻെറയും യൂത്ത് കോണ്‍ഗ്രസി​ൻെറയും സംസ്ഥാന ഭാരവാഹിയും എം.ജി കോളജിലെ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറുമായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയായി കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ നിലവിലെ അംഗവും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡൻറുമായ നെടിയാംകോട് അജേഷാണ് മത്സരിക്കുന്നത്. പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം,യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡൻറ്​, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്നത്തുകാല്‍, ആര്യങ്കോട്, കൊല്ലയില്‍, പെരുങ്കടവിള എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 55 വാര്‍ഡുകൾ ഉൾപ്പെട്ടതാണ്​ കുന്നത്തുകാൽ ഡിവിഷൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.