ജില്ല പഞ്ചായത്തിെൻറ വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തു

ജില്ല പഞ്ചായത്തിൻെറ വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തു തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരുവനന്തപുരം ജില്ല പഞ്ചായത്തിൻെറ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചക്കാണ്​ സംഭവം. ജില്ല പഞ്ചായത്തില്‍നിന്ന് വികസന സുവനീര്‍ തയാറാക്കി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് ജില്ല പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടയിൽ ഒരു വാഹനം പ്രതിഷേധ ക്കാർക്കിടയിലൂടെ പുറത്തേക്ക് കൊണ്ടുപോയത് പ്രകോപനത്തിനിടയാക്കി. ഇടത് യൂനിയൻ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായതിനെതുടർന്ന് പോലീ​െസത്തി ചർച്ച നടത്തിയെങ്കിലും പിന്തിരിയാൻ സമരക്കാർ തയാറായില്ല. വാഹനത്തിലുള്ളത് ഇലക്ഷൻ കമീഷൻ ഉദ്യോഗസ്ഥർ എത്തി പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്ന് സി.ഐ കലക്ടറെ വിവരം അറിയിച്ചതിൻെറ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കലക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. ശേഷം സാധനങ്ങളും വാഹനവും പിടിച്ചെടുത്തു. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിൻെറ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.