പുറത്ത്​ പൊരിഞ്ഞ പോരാട്ടം; വീട്ടിൽ ശാന്തം

മാറനല്ലൂരില്‍ സഹോദരങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണം കാട്ടാക്കട: മാറനല്ലൂര്‍ അരുവിക്കര ആര്‍.വി ഭവനില്‍ നാണുക്കുട്ടന്‍- വസുന്ധര ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടുപേരും സ്​ഥാനാർഥികളാണ്​. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന​ സുനില്‍കുമാറും സഹോദരന്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ എന്‍. ഷിബുവും മാറനല്ലൂര്‍ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍നിന്ന്​ ജനവിധി തേടുകയാണ്​. രണ്ടുപേര്‍ വ്യത്യസ്ത രാഷ്​ട്രീയ പാര്‍ട്ടികളിലാണ്​ വർഷങ്ങളായി പ്രവര്‍ത്തിക്കുന്നതെങ്കിലും വീട്ടിലെത്തിയാല്‍ ഇവര്‍ തമ്മില്‍ രാഷ്​ട്രീയ ചര്‍ച്ചകളില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുനില്‍കുമാര്‍ കരിങ്ങല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇക്കുറി മാറനല്ലൂര്‍ വാര്‍ഡില്‍ സുനില്‍കുമാറിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായെങ്കിലും അവസാന നിമിഷം മറ്റൊരു സ്ഥാനാര്‍ഥിയെത്തി. തുടർന്ന്, സുനില്‍കുമാര്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മാറനല്ലൂര്‍ വാര്‍ഡില്‍ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അരുവിക്കര വാര്‍ഡിൽ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഷിബുവി​േൻറത്​ കന്നി മത്സരമാണ്​. ഒ. രാജഗോപാല്‍ എം.എല്‍.എയുടെ ഡ്രൈവറായി ജോലി നോക്കുന്ന ഷിബു തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയതോടെ അവധിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.