ഹോമിയോപ്പതി ചികിത്സ അനുവദിക്കണം - ഐ.എച്ച്.എം.എ

കൊല്ലം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻെറ നിർദേശമുണ്ടായിട്ടും കോവിഡ്ചികിത്സക്ക് ഹോമിയോപ്പതി കേരളത്തിൽ മാത്രം അനുവദിക്കാത്തത് അപലപനീയമാണെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) സംസ്ഥാന സമിതി. പ്രതിരോധമായി ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ആർസനിക് ആൽബം 30 പോലെ തന്നെ രോഗത്തിൻെറ പ്രാരംഭഘട്ടങ്ങളിൽ മറ്റേതൊരു വൈറസ് രോഗത്തിനെതിരെയുമെന്ന പോലെ ഫലപ്രദമായി ഉപയോഗിക്കാവുന്ന മരുന്നുകൾ ഹോമിയോപ്പതിയിൽ നിർവചിച്ചിട്ടുണ്ട്. സംസ്ഥാന ആയുഷ് സെക്രട്ടറിയുടെ നടപടികൾ പലതും ഹോമിയോപ്പതിയുടെ ഉന്നമനത്തിന് വിഘാതമുണ്ടാക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായി ഡോ.ഗണേഷ് ദാസി​െന തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഡോ. അൻവർ റഹ്മാൻ (ജന.സെക്ര.), ഡോ. അശോകൻ, ഡോ. മുഹമ്മദ് ഷമീം (വൈ.പ്രസി.), ഡോ. ജിബിൽ, ഡോ.ദീപുദേവ് (സെക്ര.), ഡോ. എ. ബിജു (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.