തെരഞ്ഞെടുപ്പിനൊപ്പം കോവിഡിനെ പ്രതിരോധിക്കാമെന്ന്​ ഹോമിയോ വിദഗ്​ധർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ വേളയിൽ ഹോമിയോ പ്രതിരോധമരുന്ന് ഫലപ്രദമായി ഉപയോഗിച്ചാൽ കേരളത്തെ കോവിഡ് മുക്തമാക്കാമെന്ന്​ ഇൻറർനാഷനൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതി. കോവിഡ് പ്രതിരോധത്തിന്​ ആയുഷ് വകുപ്പ് നിർദേശിച്ച ആർസനിക് ആൽബം 30 വോട്ടർമാർക്ക്​ ലഭിച്ചുഎന്ന് ഉറപ്പുവരുത്താൻ സ്ഥാനാർഥികൾ തയാറായാൽ പുതിയ ഭരണ സാരഥികൾക്കൊപ്പം കോവിഡ് മുക്ത കേരളവും യഥാർഥ്യമാകുമെന്ന്​ സംഘടനയുടെ സ്​റ്റിയറിങ്​ കമ്മിറ്റി അംഗങ്ങളായ ഡോ. ഇസ്മായിൽ സേട്ട്​, ഡോ. അനിൽകുമാർ, ഡോ. യഹ്‌യ, ഡോ. മനോജ്‌ എന്നിവർ പറഞ്ഞു. രാജ്യമെങ്ങും ഹോമിയോ പ്രതിരോധ മരുന്ന് നൽകിയ ഇടങ്ങളിലെല്ലാം 95 ശതമാനത്തിനുമേൽ വൈറസ് പകർച്ച തടയാൻ കഴിഞ്ഞതായും മരുന്ന് കഴിച്ചിട്ടും കോവിഡ് പോസിറ്റീവായവരിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടി​െല്ലന്നും അവർ പറഞ്ഞു. കാവാലം, കിഴക്കമ്പലം, എടപ്പാൾ, നെടുങ്കണ്ടം, വെള്ളിയമറ്റം പ്രദേശങ്ങൾ ഹോമിയോ മരുന്നി​ൻെറ അതിശയകരമായ വൈറസ് പ്രതിരോധസാധ്യത തിരിച്ചറിഞ്ഞതായും സർക്കാർ ഹോമിയോ ആശുപത്രികളിൽ 3.50 രൂപക്ക്​ മൂന്ന്​ മാസത്തേക്കുള്ള ഒറ്റ സ്ട്രിപ് ലഭ്യമാകുമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.