ശസ്ത്രക്രിയ നടത്താൻ പെൻഷൻ കുടിശ്ശിക നാല്​ ഗഡുക്കളായി നൽകാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്​

തിരുവനന്തപുരം: കരകൗശല വികസന കോർപറേഷനിൽനിന്ന്​ എട്ട്​ വർഷം മുമ്പ് വിരമിച്ച രോഗബാധിതയായ മുൻ ജീവനക്കാരിക്ക് ജീവൻ നിലനിർത്താനുള്ള ശസ്ത്രക്രിയക്കായി കുടിശ്ശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നാല്​ തുല്യ ഗഡുക്കളായി കൊടുത്തുതീർക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ആനുകൂല്യങ്ങൾ ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കൊടുത്തുതീർക്കാനാവശ്യമായ നടപടികൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ബന്ധപ്പെട്ട അധികാരികൾ സമാധാനം പറയേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. കോർപറേഷൻ എം.ഡിക്കാണ് ഉത്തരവ് നൽകിയത്. എന്നാൽ കോവിഡ് കാരണം സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സമയം വേണമെന്ന് കോർപറേഷൻ ആവശ്യപ്പെട്ടു. കോവിഡിന് മുമ്പാണ് ഉത്തരവ് പാസാക്കിയതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.