എൻജിനീയറിങ്​ ഒന്നാം സെമസ്​റ്റർ ക്ലാസ്​ ഡിസംബർ ഒന്നിന്​ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്​ കോളജുകളിൽ ബി.ടെക്​ ഒന്നാം സെമസ്​റ്റർ ക്ലാസുകൾ ഡിസംബർ ഒന്നിന്​ ആരംഭിക്കാൻ സർക്കാർ ഉത്തരവ്​. കോളജുകളും സ്​കൂളുകളും തുറക്കുന്നതിൽ​ സർക്കാർ തീരുമാനം വരാത്ത സാഹചര്യത്തിൽ ഒാൺലൈൻ രീതിയിലായിരിക്കും ഒന്നാം സെമസ്​റ്റർ ക്ലാസുകൾ ആരംഭിക്കുക. ഒന്നാം സെമസ്​റ്റർ ക്ലാസുകൾ ഡിസംബർ ഒന്നിന്​ ആരംഭിക്കാൻ സാ​േങ്കതിക സർവകലാശാലതലത്തിലും ധാരണയായിട്ടുണ്ട്​. ഡിസംബർ ഒന്നിനകം ക്ലാസുകൾ ആരംഭിക്കണമെന്നാണ്​ എ.​െഎ.സി.ടി.ഇയുടെ നിർദേശവും. ഇൗ വർഷത്തെ എൻജിനീയറിങ്​ പ്രവേശന നടപടികൾ ഇൗ മാസം 30ന്​ അവസാനിപ്പിക്കാനും സർക്കാർ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്​. മറ്റ്​ കോളജുകളിലേക്കോ കോഴ്​സുകളിലേക്കോ പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്​മൻെറ്​ പ്രകാരം മാറ്റം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക്​ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ്​ കോളജുകൾ ടി.സി നൽകുകയും രേഖകൾ മടക്കിനൽകുകയും ചെയ്യണം. നവംബർ 16ന്​ ശേഷം സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിലെ സീറ്റുകളിലേക്ക്​ പ്രവേശന പരീക്ഷ കമീഷണർ അലോട്ട്​മൻെറ്​ നടത്താൻ പാടില്ല. ഇൗ കോളജുകളിൽ ഒഴിവുള്ള ഗവൺമൻെറ്​ ക്വോട്ട സീറ്റുകളിലേക്ക്​ പ്രവേശന പരീക്ഷ കമീഷണറുടെ റാങ്ക്​ പട്ടികയിൽനിന്നോ മറ്റ്​ അംഗീകൃത പ്രവേശന പരീക്ഷയുടെ റാങ്ക്​ പട്ടികയിൽനിന്നോ ബന്ധപ്പെട്ട കോളജുകൾക്ക്​ അലോട്ട്​മൻെറ്​ നടത്താം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.