ഹണിട്രാപ്: മുഖ്യ ആസൂത്രകനെതിരെ പൊലീസി​െൻറ​ ലുക്കൗട്ട് നോട്ടീസ്

ഹണിട്രാപ്: മുഖ്യ ആസൂത്രകനെതിരെ പൊലീസി​ൻെറ​ ലുക്കൗട്ട് നോട്ടീസ് കോട്ടയം: സ്വർണ വ്യാപാരിയെ കെണിയിൽ കുടുക്കിയ ഹണിട്രാപ് കേസിലെ മുഖ്യ ആസൂത്രകൻ കുടമാളൂർ സ്വദേശി അരുൺ ഗോപനെതിരെ വെസ്​റ്റ്​ പൊലീസ്​ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്​ പാരിതോഷികവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസമാണ്​ കോട്ടയം കലക‌്‌ടറേറ്റിന്​ സമീപത്തെ അപ്പാർട്ട്മൻെറിൽ വിളിച്ചുവരുത്തിയശേഷം സ്വർണവ്യാപാരിയിൽനിന്ന്​ മൂന്നുലക്ഷം രൂപ തട്ടിയെടുത്തത്​. സംഭവത്തിൽ കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (പുയ്യാപ്ല നൗഷാദ് -41), ഇയാളുടെ മൂന്നാം ഭാര്യ കാസർകോട്​ തൃക്കരിപ്പൂർ എളംബച്ചി പുത്തൻപുരയിൽ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ സുമ (30), കാസർകോട്​ പടന്ന ഉദിനൂർ പോസ്​റ്റൽ അതിർത്തിയിൽ അൻസാർ (23) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരിൽനിന്നാണ്​ മുഖ്യ ആസൂത്രകൻ അരുൺ ഗോപനാണ് എന്ന്​ വ്യക്തമായത്​. തുടർന്ന്​ പൊലീസ് ഇയാൾക്കായി കണ്ണൂരിലും ബംഗളൂരുവിലും അടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊലപാതകം, കൊലപാതകശ്രമം, ശീട്ടുകളിക്ക്​ സംരക്ഷണം ഒരുക്കൽ അടക്കം നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ് അരുൺ ഗോപൻ. ഇയാളെക്കുറിച്ച്​ വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന്​ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 9497987072. എസ്.ഐ: 9497980328.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.