കോവിഡ്: പിഴത്തുക ഇരട്ടിയാക്കി

*മാസ്ക് ധരിക്കാത്തതിന് ഇനി 500 രൂപ തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർധിപ്പിച്ച്​ കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങൾക്കുള്ള പിഴയാണ് കൂട്ടിയത്. പൊതുയിടങ്ങളിൽ ഇനി മാസ്ക് ധരിക്കാതിരുന്നാൽ 500 രൂപയാണ്​ പിഴ. നിലവിൽ 200 രൂപയായിരുന്നു. ഇനിമുതല്‍ പൊതുനിരത്തില്‍ തുപ്പിയാല്‍ 500 രൂപയാണ് പിഴ. കൂട്ടംചേരലിന് 5000 രൂപയും ക്വാറൻറീന്‍ ലംഘനത്തിന് 2000 രൂപയും പിഴ നല്‍കേണ്ടിവരും. വിവാഹചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5000 രൂപയാണ് പിഴ. കടകളില്‍ സാമൂഹിക അകലം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 3000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.