ആർ. ഹരികുമാറിനെ സസ്പെൻഡ്​ ചെയ്തു

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ ചർച്ചക്കിടെ നടന്ന കൈയാങ്കളിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി ആർ. ഹരികുമാറിനെ ഭാരവാഹിത്വത്തിൽനിന്ന് സസ്പെൻഡ്​ ചെയ്തു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നടപടിയെടുത്തത്. കോർപറേഷൻ മുൻ കൗൺസിലർകൂടിയാണ് ഹരികുമാർ. ഐ ഗ്രൂപ്പിനുള്ളിലെ തർക്കമാണ് കൈയാങ്കളിയിലേക്കെത്തിയത്. തമ്പാനൂർ വാർഡിൽ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനുള്ള നിർവാഹക സമിതിയോഗത്തിലാണ് തർക്കമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ശരത്തി​ൻെറ പേര് നിർദേശിച്ചതോടെയാണ് തർക്കമുണ്ടായത്. പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. മുല്ലപ്പള്ളി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.