വിമാന ദുരന്തം: നഷ്​ടപരിഹാരം ഉടന്‍ നൽകണം -പ്രവാസി വെല്‍ഫെയര്‍ ഫോറം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്​ടപരിഹാരത്തുക ഉടന്‍ വിതരണം ചെയ്യണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡൻറ്​ റസാഖ് പാലേരി. പത്തുലക്ഷം രൂപ മരിച്ചവരുടെ ആശ്രിതര്‍ക്കും രണ്ടരലക്ഷം രൂപ ഗുരുതര പരിക്കേറ്റവര്‍ക്കും 50,000 രൂപ നിസ്സാര പരിക്കുകളുള്ളവൾക്കും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ കേരള സര്‍ക്കാറും പ്രഖ്യാപിച്ചു. എന്നാല്‍, മൂന്ന് മാസം പിന്നിട്ടിട്ടും ധനസഹായം വിതരണം ചെയ്​തില്ല. പരിക്കേറ്റവര്‍ക്ക് ചികിത്സ ഇനത്തില്‍ എയര്‍ ഇന്ത്യ നല്‍കിയ പ്രാഥമിക സഹായമല്ലാതെ മറ്റൊന്നും ലഭ്യമായില്ല. നഷ്​ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.