അചഞ്ചലമായ ഇടതുകോട്ട പിടിച്ചെടുക്കാൻ യു.ഡി.എഫ്; ചരിത്രമെന്നും ഇടതിനൊപ്പം

തദ്ദേശീയം: 2020 കിളിമാനൂർ: എന്നും ഇടതിനൊപ്പം മാത്രം നിന്ന പാരമ്പര്യമുള്ള കിളിമാനൂരിൽ, ​േബ്ലാക്ക്​ പഞ്ചായത്ത് ഭരണസംവിധാനവും ഒരിക്കലും വഴിമാറിയിട്ടില്ല. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ​േബ്ലാക്ക്​ കൂടി വന്ന 1995 മുതൽ 2015 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് കിളിമാനൂർ ​േബ്ലാക്ക്​ ഭരണം നിലനിർത്തിയത്. നിലവിലെ ഭരണസമിതിയിലും അതിന് കോട്ടം തട്ടിയിട്ടില്ല. ​​േബ്ലാക്കിന്​ കീഴിലെ എട്ടു പഞ്ചായത്തുകളിലായി ആകെയുള്ള 15 ​േബ്ലാക്ക്ഡിവിഷനുകളിൽ 12ലും ഭരണം നേടിയാണ് 2015 ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. മൂന്നിടത്ത് യു.ഡി.എഫ് ആണ് വിജയിച്ചത്‌. കിളിമാനൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, നഗരൂർ, കരവാരം, മടവൂർ, പള്ളിക്കൽ, നാവായിക്കുളം എന്നിങ്ങനെ എട്ട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് കിളിമാനൂർ ​േബ്ലാക്ക്​ പഞ്ചായത്ത്. പള്ളിക്കൽ, മടവൂർ, തുമ്പോട്, പോങ്ങനാട്, കിളിമാനൂർ, പഴയ കുന്നു​േമ്മൽ, മഞ്ഞപ്പാറ, പുളിമാത്ത്, കൊടുവഴന്നൂർ, നഗരൂർ, വെള്ളല്ലൂർ, വഞ്ചിയൂർ, കരവാരം, തൃക്കോവിൽവട്ടം, നാവായിക്കുളം എന്നിവയാണ് ​േബ്ലാക്ക്​ ഡിവിഷനുകൾ. ഇവയിൽ കൊടുവഴന്നൂർ, നാവായിക്കുളം, തൃക്കോവിൽവട്ടം എന്നിവിടങ്ങളിലാണ് കോൺഗ്രസ് അംഗങ്ങളുള്ളത്. മറ്റിടങ്ങളിൽ എൽ.ഡി.എഫ്. േബ്ലാക്കിന്​ കീഴിൽ നാവായിക്കുളം ഒഴികെ മറ്റ് പഞ്ചായത്തുകളെല്ലാം നിലവിൽ എൽ.ഡി.എഫ് ഭരണത്തിലാണ്. ഇടതു-വലതുപക്ഷത്ത് മാറിമറിഞ്ഞ് നിന്നിട്ടുള്ള നാവായിക്കുളം ഇക്കുറി വലതുപക്ഷത്താണ്. ഇവിടെ നിന്നാണ് നിലവിലെ രണ്ട് കോൺഗ്രസ് അംഗങ്ങൾ. 2010ൽ ഇടതിനൊപ്പമായിരുന്നു. കോൺഗ്രസിനോട് ഏറെക്കാലം നിന്നിട്ടുള്ള മടവൂരിൽ 2015ലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം എൽ.ഡി.എഫിനായി. പാർട്ടിക്കുള്ളിലെ കുടുംബവാഴ്ചയും ഗ്രൂപ്പ്കളിയുമായിരുന്നു ഭരണനഷ്​ടത്തിന് കാരണം. ഇടതു-വലതു പക്ഷങ്ങളെ ഒരുപോലെ കടാക്ഷിച്ചിട്ടുള്ള നഗരൂരിൽ നിലവിൽ എൽ.ഡി.എഫ് ഭരണമാണ്. ആദ്യകാലങ്ങളിൽ തുടർച്ചയായി കോൺഗ്രസിനൊപ്പം നിന്ന പഞ്ചായത്ത് ഭരണം ഗ്രൂപ് വഴക്കിലൂടെയും മറ്റും നഷ്​ടപ്പെടുത്തുകയായിരുന്നു. നിലവിൽ 17 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.ഐയിലെ മൂന്ന് പേരടക്കം 13 അംഗങ്ങളാണ് എൽ.ഡി.എഫിൽ. ബി.ജെ.പിക്കും കോൺഗ്രസിനും രണ്ട് അംഗങ്ങൾ മാത്രമാണ് ഉള്ളത്. ​േബ്ലാക്കിലെ മറ്റൊരു​ കോൺഗ്രസ് അംഗം നഗരൂർ മേഖല ഉൾപ്പെടുന്ന കൊടുവഴന്നൂർ ആണ്. പഞ്ചായത്ത് ഭരണസമിതിയുടെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് കിളിമാനൂരിൽ കോൺഗ്രസ് ഭരണത്തിലെത്തിയിട്ടുള്ളത്. അതും രണ്ടരവർഷക്കാലം മാത്രം. 2000 ത്തിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുകയും പട്ടികജാതി സംവരണമായ ഇവിടെ ഗിരിജ പ്രസിഡൻറാകുകയും ചെയ്തു. രണ്ടരവർഷങ്ങൾക്ക് ശേഷം ഭരണം നഷ്​ടപ്പെട്ടു. നിലവിൽ 15 അംഗ ഭരണസമിതിയിൽ രണ്ട് സി.പി.ഐ അംഗങ്ങളടക്കം 11 പേരാണ് ഭരണകക്ഷിയായ സി.പി.എമ്മിനൊപ്പം. കോൺഗ്രസിൽ നിന്ന് മൂന്ന് പേർ ജയിച്ചപ്പോൾ, ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആദ്യ അക്കൗണ്ട് തുറന്നു. 17 വാർഡുകളുള്ള പഴയകുന്നുമ്മേൽ പഞ്ചായത്തിൽ 12 പേരും എൽ.ഡി.എഫ് അംഗങ്ങളാണ്. വനിത പ്രസിഡൻറായിരുന്ന ഇവിടെ ഉപതെരഞ്ഞെടുപ്പിലും സി.പി.എം തന്നെ വിജയിച്ചു. കോൺഗ്രസിൽ നിന്നും മൂന്ന് പേർ ജയിച്ചപ്പോൾ ഇരുമുന്നണികളെയും പരാജയപ്പെടുത്തി സ്വതന്ത്രരായി രണ്ട് പേർ വിജയിച്ചു. ​​േബ്ലാക്കിന്​ കീഴിൽ സി.പി.ഐക്ക് പ്രസിഡൻറ് സ്ഥാനം ലഭിച്ച ഏക പഞ്ചായത്താണ് മടവൂർ. 2015ലെ തെരഞ്ഞെ ടുപ്പിൽ 15ൽ ഏഴുപേരെ വിജയിപ്പിച്ച് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സി.പി.എമ്മിൽ നിന്നും സി.പി.ഐ യിൽനിന്നും രണ്ടുപേർ വീതവും മൂന്ന്​ ബി.ജെ.പി അംഗങ്ങളും സ്വതന്ത്രയായി ഒരാളും വിജയിച്ചു. രണ്ട് അംഗങ്ങളുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണം എൽ.ഡി.എഫിന് അനുകൂലമായി. തുടർച്ചയായി എൽ.ഡി.എഫിനൊപ്പം നിന്ന കരവാരത്തും നിലവിൽ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഉള്ളത്. 2010 കോൺഗ്രസിനൊപ്പം നിന്ന പുളിമാത്തിനെ 2015ൽ എൽ.ഡി.എ ഫ് പിടിച്ചെടുക്കുകയായിരുന്നു. വികസനകാര്യങ്ങളിലും നൂതനമായ പദ്ധതികൾ ആസൂത്രണം ചെയ്ത നടപ്പാക്കിയതിലും കിളിമാനൂർ ​േബ്ലാക്ക്​ പഞ്ചായത്ത് ജില്ലക്കാകെ മാതൃകയാണ്. കിളിമാനൂരിൽ പൊതുശ്മശാനം നിർമിച്ച് പ്രവർത്തിപ്പിക്കുന്നുവെന്നത് ബ്ലോക്കി​ൻെറ ഏറ്റവും മികച്ച പ്രവർത്തനങ്ങളിലൊന്നാണ്. ലൈഫ് ഭവനപദ്ധതിയടക്കം സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളിൽ ​േബ്ലാക്ക്​ ഭരണം പരാജയമായിരുന്നുവെന്നാണ് കോൺഗ്രസ് - ബി.ജെ.പി മുന്നണികൾ മുന്നോട്ടു​െവക്കുന്ന പ്രധാന ആരോപണം. ഇടതു-വലതുമുന്നണികളിൽ ഇനിയും സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല. കഴിഞ്ഞ കാലങ്ങളിലെപ്പോലെ ബി.ജെ.പി ഇക്കുറിയും എല്ലാ സീറ്റിലേക്കും സ്ഥാനാർഥികളെ നിർത്താൻ സാധ്യതയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.