'മുന്നാക്കസംവരണം: ചേരിതിരിവ് സൃഷ്​ടിക്കാനുള്ള രാഷ്​ട്രീയ ഗൂഢാലോചന'

തിരുവനന്തപുരം: മുന്നാക്കസംവരണം കേരളത്തില്‍ നടപ്പാക്കി സര്‍ക്കാര്‍ രാഷ്​ട്രീയ മുതലെടുപ്പിന്​ കച്ചമുറുക്കുകയാണെന്ന് എസ്.യുസി.ഐ(കമ്യൂണിസ്​റ്റ്​) സംസ്ഥാന സെക്രട്ടറി വി. വേണുഗോപാല്‍. ആസന്നമാകുന്ന തെരഞ്ഞെടുപ്പുകളില്‍ ചില വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള തന്ത്രം മാത്രമാണിത്. മുന്നാക്ക സംവരണം പിൻവലിക്കണം. മുതലാളിത്ത രാഷ്​ട്രീയശക്തികള്‍ സംവരണം ഒരു പരിഹാരമായി അവതരിപ്പിക്കുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കുക എന്ന നീചമായ ലക്ഷ്യത്തോടെയാണെന്നും പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.