വയോക്ലബ്​ പ്രവർത്തനം തുടങ്ങി

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ കുശർക്കോട് വാർഡിലെ ഗ്രാങ്കോട്ടുകോണത്ത് . ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവർക്കും ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവരുമായ വൃദ്ധജനങ്ങൾക്ക് പകൽ സമയം ഒത്തുചേരുന്നതിനും വിനോദത്തിനും വിശ്രമത്തിനും സൗകര്യമൊരുക്കുന്നതാണ് വയോ ക്ലബ്. ഭക്ഷണവും ലഭ്യമാക്കും. ഗ്രാങ്കോട്ടുകോണത്ത് വയോക്ലബി​ൻെറ ഉദ്​ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ആർ. മധു അധ്യക്ഷനായിരുന്നു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ടി.ആർ. സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ എസ്. സിന്ധു, സ്​റ്റാലിൻ നാരായണൻ, എസ്.എസ്. ബിജു, എം. ജയകുമാർ എന്നിവർ സംബന്ധിച്ചു. ആദ്യദിവസം 29 വയോജനങ്ങളാണ് ക്ലബിൽ എത്തിയത്. photo: IMG-20201104-WA0076.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.