നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ കുശർക്കോട് വാർഡിലെ ഗ്രാങ്കോട്ടുകോണത്ത് . ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവർക്കും ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവരുമായ വൃദ്ധജനങ്ങൾക്ക് പകൽ സമയം ഒത്തുചേരുന്നതിനും വിനോദത്തിനും വിശ്രമത്തിനും സൗകര്യമൊരുക്കുന്നതാണ് വയോ ക്ലബ്. ഭക്ഷണവും ലഭ്യമാക്കും. ഗ്രാങ്കോട്ടുകോണത്ത് വയോക്ലബിൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. മധു അധ്യക്ഷനായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ എസ്. സിന്ധു, സ്റ്റാലിൻ നാരായണൻ, എസ്.എസ്. ബിജു, എം. ജയകുമാർ എന്നിവർ സംബന്ധിച്ചു. ആദ്യദിവസം 29 വയോജനങ്ങളാണ് ക്ലബിൽ എത്തിയത്. photo: IMG-20201104-WA0076.jpg
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 11:59 PM GMT Updated On
date_range 2020-11-05T05:29:17+05:30വയോക്ലബ് പ്രവർത്തനം തുടങ്ങി
text_fieldsNext Story