ആറ്റിങ്ങലിൽ രണ്ട് റോഡുകൾ ഗതാഗതത്തിന് തുറന്നുനൽകി; അഞ്ചുകോടിയുടെ നിർമാണോദ്ഘാടനവും നടന്നു

കിളിമാനൂർ: ആറ്റിങ്ങൽ മണ്ഡലത്തി​ൻെറ സമഗ്ര വികസനക്കുതിപ്പിനു ശക്തിപകർന്ന്​ രണ്ട്​ പ്രധാന റോഡുകൾ ഗതാഗതത്തിന് തുറന്നു. മേഖലയിലെ ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി റോഡുകളുടെ നിർമാണോദ്ഘാടനവും മന്ത്രി നടത്തി. മണ്ഡലത്തി​ൻെറ വടക്കൻ തീരപ്രദേശങ്ങളെ ദേശീയപാതയുമായും എം. സി റോഡുമായും ബന്ധിപ്പിക്കാൻ 32.34 കോടിമുടക്കി നിർമിച്ച 32 കിലോമീറ്റർ ദൈർഘ്യമുള്ള ചെറുന്നിയൂർ- ഒറ്റൂർ - മണമ്പൂർ -കരവാരം -നഗരൂർ -കിളിമാനൂർ റോഡി​ൻെറയും ആറു കോടി ചെലവിൽ നിർമിച്ച കിളിമാനൂർ പൊലീസ്​ സ്​റ്റേഷൻ - തൊളിക്കുഴി- അടയമൺ-ആനന്ദൻ മുക്ക് - മൊട്ടക്കുഴി റോഡി​ൻെറയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. നഗരൂർ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മിയമ്മാൾ, കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ, ജില്ല പഞ്ചായത്ത് അംഗം ഡി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ഹരികൃഷ്ണൻ നായർ, വിവിധ രാഷ്​ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. kmr phto10a റോഡുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരൂർ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.