മുഖ്യമന്ത്രി ഒളിച്ചോടുന്നു -എം.എം. ഹസൻ

തിരുവനന്തപുരം: ത​ൻെറ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്​റ്റിലായതി​ൻെറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. നിയമത്തി​ൻെറ കരങ്ങൾ മുഖ്യമന്ത്രിയെ വരിഞ്ഞുമുറുക്കി​. ഇനി എത്രനാൾ ശിവശങ്കറിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയു​മെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ശക്തിപ്പെടുത്തും. സ്പീക് അപ് കേരളയുടെ അഞ്ചാം ഘട്ടത്തി​ൻെറ ഭാഗമായി നവംബർ ഒന്നിന് സംസ്ഥാനത്ത് വഞ്ചനദിനം ആചരിക്കും. മുഴുവൻ വാർഡുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് പത്ത് യു.ഡി.എഫ് പ്രവർത്തകർ വീതം സത്യഗ്രഹം നടത്തും. ഇരുപതിനായിരത്തിലധികം വാർഡുകളിലായി രണ്ടുലക്ഷം പ്രവർത്തകർ പങ്കെടുക്കും. സാമ്പത്തിക സംവരണത്തില്‍ മുസ്​ലിംലീഗിന് അവരുടെ അഭിപ്രായമുണ്ട്​. ആ അഭിപ്രായത്തോടെയാണ് 2011ല്‍ യു.ഡി.എഫ് പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയത്​. പി.സി. തോമസിനെയും പി.സി. ജോര്‍ജിനെയും മുന്നണിയിലെടുക്കുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.