വ്യാപാരികളുടെ പ്രതിഷേധ ധർണ മൂന്നിന്​

തിരുവനന്തപുരം: ജി.എസ്.ടി.യിലെ വ്യാപാരദ്രോഹനടപടികൾ നിർത്തിവെക്കുക, കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥനടപടികൾ അവസാനിപ്പിക്കുക, പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ് നിർത്തലാക്കുക, അനധികൃത വഴിയാര വാണിഭങ്ങൾ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റി​ൻെറ പേരിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ് നടപടികൾ പിൻവലിക്കുക, പുതുക്കിയ വാടകക്കുടിയാൻ നിയമം ഉടൻ നടപ്പിലാക്കുക, ലൈസൻസി​ൻെറ പേരിൽ നടത്തുന്ന അന്യായമായ പിഴശിക്ഷ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ മൂന്നിന് വ്യാപാരികൾ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തും. അന്ന്​ രാവിലെ 10 മുതൽ 12 മണി വരെ കടതുറന്ന്‌ വിൽപന നിർത്തി തൊഴിൽ ബഹിഷ്കരിച്ച് പ്രതിഷേധ സമരത്തിൽ എല്ലാ വ്യാപാരികളും വ്യാപാര സ്ഥാപനത്തി​ൻെറ മുന്നിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണയിൽ അണിചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീനും ജന. സെക്രട്ടറി രാജു അപ്സരയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.