യുവാവ് വീട്ടിനുള്ളില്‍ കുഴഞ്ഞുവീണ്​ മരിച്ചു

kol57 Suku (37) kulathupuzha കുളത്തൂപ്പുഴ: അപസ്മാരരോഗത്തിന്​ ചികിത്സയിലായിരുന്ന യുവാവ് വീട്ടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. കുളത്തൂപ്പുഴ ചെറുകര ആദിവാസികോളനി സുകു വിലാസം വീട്ടില്‍ പരേതനായ വിദ്യാസാഗര്‍-ശാരദ ദമ്പതികളുടെ മകന്‍ സുകു (37) ആണ് കഴിഞ്ഞദിവസം മരിച്ചത്. കു​േറ നാളുകളായി ഭാര്യയും മക്കളുമായി പിരിഞ്ഞ് മാതാവി​െനാപ്പമായിരുന്നു താമസം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സുകുവും പ്രായമായ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപസ്മാരത്തെ തുടര്‍ന്ന് വീട്ടിനുള്ളില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാ​െരയും കുളത്തൂപ്പുഴ പൊലീസി​െനയും വിവരം അറിയി​െച്ചങ്കിലും അവരെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.