മത്സ്യതൊഴിലാളി നേതാവ് എ. ആൻഡ്രൂസ്

-kol 100 andrews (79)- കൊല്ലം: കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ല സെക്രട്ടറിയുമായ പോർട്ട് കൊല്ലം ന്യൂ കോളനി 21ൽ എ. ആൻഡ്രൂസ് (79) നിര്യാതനായി. മത്സ്യതൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ എക്കാലവും മുൻനിരയിലുണ്ടായിരുന്ന നേതാവായിരുന്നു. കടലിനെയും മത്സ്യങ്ങളെയുംകുറിച്ച് ഏറെ അറിവുണ്ടായിരുന്ന അദ്ദേഹം നിരവധി കടൽപ്പാട്ടുകളും അനുഭവ കഥകളും എഴുതിയിട്ടുണ്ട്. കടൽമുത്ത്, എണ്ണിയാൽ തീരാത്ത നൊമ്പരങ്ങൾ, അറേബ്യൻ സമുദ്രത്തിൻെറ ഹൃദയത്തുടിപ്പുകൾ എന്നിവയാണ്​ പ്രധാന കൃതികൾ. 1941 ഫെബ്രുവരി രണ്ടിന് അംബ്രോസിൻെറയും ലൂയിസയുടെയും മകനായി പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ആൻഡ്രൂസ് 14 -ാം വയസിലാണ്​ കടലിൽ മത്സ്യബന്ധനത്തിനിറങ്ങിയത്. കൊല്ലം തീരത്ത്​ മത്സ്യബന്ധനം നടത്തിയ കപ്പൽ വള്ളങ്ങളെ പ്രതിരോധിക്കാൻ കടലിൽ ചെറുവള്ളങ്ങൾ നിരത്തിട്ട്​ തടഞ്ഞത് ഉൾപ്പെടെ നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ഫിലോമിന. മക്കൾ: ബീന, സെലിൻ, ലൂസി, മഞ്ജു, അനിൽ. മരുമക്കൾ: ജോയി, ബെന്നി, ബോസ്കോ, സുജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.