ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന്​ സംയുക്​തയോഗം

തിരുവനന്തപുരം: സ്വകാര്യവത്​കരണ നയങ്ങൾക്കും തൊഴിൽ നിയമ ഭേദഗതിക്കും കാർഷിക മേഖലയുടെ കുത്തകവത്​കരണ നയങ്ങൾക്കുമെതിരെ ദേശീയ േട്രഡ് യൂനിയനുകൾ ആഹ്വാനംചെയ്ത നവംബർ 26ലെ അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാൻ സംസ്​ഥാനത്തെ േട്രഡ് യൂനിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. കെ.പി. രാജേന്ദ്ര​ൻ (എ.ഐ.ടി.യു.സി) അധ്യക്ഷത വഹിച്ചു. എളമരം കരീം (സി.ഐ.ടി.യു), ആർ. ചന്ദ്രശേഖരൻ, വി.ജെ. ജോസഫ് (ഐ.എൻ.ടി.യു.സി), ജെ. ഉദയഭാനു (എ.ഐ.ടി.യു.സി), ബാബു ദിവാകരൻ, ടി.സി. വിജയൻ (യു.ടി.യു.സി), സോണിയ ജോർജ് (സേവ), വി.കെ. സദാനന്ദൻ (എ.ഐ.യു.ടി.യു.സി), ടോമി മാത്യു (എച്ച്.എം.എസ്​), അഹമ്മദ്കുട്ടി ഉണ്ണിക്കുളം (എസ്.​ടി.യു), അഡ്വ. ടി.ബി. മിനി (ടി.യു.സി.ഐ), കളത്തിൽ വിജയൻ (ടി.യു.സി.സി), കവടിയാർ ധർമൻ (കെ.ടി.യു.സി), ജോസ്​ പുത്തൻകാല (കെ.ടി.യു.സി -എം), എഴുകോൺ സത്യൻ (കെ.ടി.യു.സി -ജെ), ബിജു ആൻറണി (ജെ.എൽ.യു), മനോജ് പെരുമ്പിള്ളി (ജെ.ടി.യു), വി.വി. രാജേന്ദ്രൻ (എ.ഐ.സി.ടി.യു), കെ. ചന്ദ്രശേഖരൻ (എൻ.എൽ.സി), ഉണ്ണികൃഷ്ണൻ (ഐ.എൻ.എൽ.സി), എ.എസ്​. രാധാകൃഷ്ണൻ (എച്ച്.എം.കെ.പി), മോഹൻലാൽ (എൻ.ടി.യു.ഐ) എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.