ജി.എസ്.ടി: പുതിയ നിർദേശം സ്വാഗതം ചെയ്ത് കേരളവും

തിരുവനന്തപുരം: ജി.എസ്.ടി നഷ്​ടപരിഹാരത്തിൽ 1.1 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകുന്ന നിർദേശം കേരളം സ്വാഗതം ചെയ്തു. കേന്ദ്രം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. പുതിയ നിർദേശം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി കേന്ദ്രത്തിന് മറുപടി അയച്ചു. വിഷയത്തിൽ കേന്ദ്ര നിർദേശത്തിനെതിരെ ശക്തമായ നിലപാ​െടടുത്ത സംസ്ഥാനമാണ് കേരളം. ജി.എസ്.ടി നഷ്​ടപരിഹാരത്തിന് സംസ്ഥാനങ്ങൾ നേരിട്ട് വായ്പയെടുക്കണമെന്ന ശാഠ്യത്തിൽനിന്ന് കേന്ദ്രം പിൻവാങ്ങിയെന്ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു. പുതിയ നിർദേശം ഒത്തുതീർപ്പാണ്. കേന്ദ്ര സർക്കാറാണ് റിസർവ് ബാങ്കിൽനിന്ന് വായ്പയെടുക്കുന്നത്. ആ വായ്പ സംസ്ഥാനങ്ങൾക്ക് മറിച്ചുനൽകുന്നതിനാൽ കേന്ദ്രത്തി​ൻെറ ധനക്കമ്മിയെ ബാധിക്കില്ല. ഓരോ സംസ്ഥാനത്തിനും കിട്ടുന്ന തുകയനുസരിച്ച് അവരുടെ ധനക്കമ്മി കൂടും. അങ്ങനെ നോക്കുമ്പോൾ രണ്ടുപേരും ഒരുമിച്ചാണ് വായ്പയെടുക്കുന്നത്. ഇതുപോലെ ബാക്കിയുള്ള പ്രശ്നങ്ങളിലും യോജിച്ച് ഒത്തുതീർപ്പിലെത്തിക്കൂടേയെന്നതാണ് കേരള നിലപാട്. പ്രതീക്ഷിത നഷ്​ടപരിഹാരം 2.3 ലക്ഷം കോടിയാണ്. ഇതിൽ 60000 കോടിയെങ്കിലും ജി.എസ്.ടി. സെസിൽനിന്ന് പിരിഞ്ഞുകിട്ടും. ബാക്കി 1.7 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകിയാൽ നഷ്​ടപരിഹാരത്തുക പൂർണമായും സംസ്ഥാനങ്ങൾക്ക് നൽകാൻ കഴിയും. 1 ലക്ഷം കോടിയേ വായ്പയെടുക്കൂ എന്നാണ് കേന്ദ്രം പറയുന്നത്. അതായത് 60,000 കോടി രൂപ നഷ്​ടപരിഹാരം ഈ വർഷം ലഭിക്കില്ല. 2023ലേ ലഭിക്കൂ. സെസ് 2022ൽ അവസാനിക്കേണ്ടതാണ്. ഒരുവർഷവും കൂടി അത് നീട്ടി. ആ വരുമാനത്തിൽ നിന്നുവേണം ഈ വർഷത്തെ നഷ്​ടപരിഹാരം കിട്ടാൻ. ഇതു ശരിയെല്ലന്നാണ് കേരളത്തി​ൻെറ വാദമെന്നും ധനമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.