രവീന്ദ്രൻ ചെന്നിലോട് അന്തരിച്ചു

തിരുവനന്തപുരം: റേഡിയോ പ്രക്ഷേപകനും ഓർക്കിഡ് കൃഷിയുടെ പ്രചാരകനുമായിരുന്ന രവീന്ദ്രൻ ചെന്നിലോട് (68) നിര്യാതനായി. കുറച്ചുനാളുകളായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം ചെന്നിലോട് ചരുവിളവീട്ടിൽ സ്വാതന്ത്ര്യസമരസേനാനി നാണു ആചാരിയുടെയും തങ്കമ്മയുടെയും മകനാണ്. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ 35 വർഷത്തെ േസവനത്തിനുശേഷം 2012ൽ പ്രോഗ്രം എക്സിക്യൂട്ടിവായി വിരമിച്ചു. മലയാള ചലച്ചിത്രഗാനങ്ങളുടെ ചരിത്രം പരമ്പരയായി പ്രക്ഷേപണം ചെയ്തത് ജനപ്രീതി നേടിയിരുന്നു. മൂവായിരത്തോളം റേഡിയോ ഡോക്യുമൻെററികൾക്ക്​ രൂപം നൽകി. മികച്ച റേഡിയോ പരിപാടികൾക്ക് ആറുതവണ ദേശീയപുരസ്കാരം ലഭിച്ചു. കവിയും ഗാനരചയിതാവുമാണ്. 'പണ്ടേ തുറന്നിട്ട ജാലകം' എന്ന കവിതാസമാഹാരം പുറത്തിറക്കി. ശബ്​ദത്തിലൂടെ വിസ്മയം തീർക്കുന്നതിൽ അനിതരസാധാരണമായ കൃത്യതയും സൂക്ഷ്മതയുമുള്ള പ്രക്ഷേപകനായിരുന്നു രവീന്ദ്രൻ ചെന്നിലോട്. കേരളത്തിലെ കാമ്പസുകളിൽ ലഹരിയായിരുന്ന യുവവാണി എന്ന പരിപാടിയുടെ സംഘാടകനായിരുന്നു ഏറെനാൾ. ലാളിത്യം തുടിക്കുന്ന നിരവധി ആകാശവാണി ലളിതഗാനങ്ങളുടെ ഈരടി ചെന്നിലോടി‍ൻെറതാണ്. നാടകം, വയലും വീടും, ലളിതഗാനം, നാടൻപാട്ടുകൾ, സിനിമ തുടങ്ങിയ റേഡിയോയിലെ ഭൂരിഭാഗം പരിപാടികളും ചെന്നിലോട് കൈകാര്യം ചെയ്തിട്ടുണ്ട്. ഓർക്കിഡ് കൃഷി കേരളത്തിൽ പ്രചരിപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ആർഷശ്രീ ഒാർക്കിഡ് ഫാം സ്ഥാപിച്ചു. തായ്​വാൻ, ശ്രീലങ്ക, തായ്​ലൻഡ്, ഹോങ്കോങ്​ എന്നിവിടങ്ങളിൽ ഓർക്കിഡ് പ്രഭാഷണം നടത്തിയിട്ടുണ്ട്. ഭാര്യ: മംഗള രവീന്ദ്രൻ, മകൾ: ആർഷ. മരുമകൻ: വൈശാഖ് രാജഗോപാൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.