വ്യാപാര സ്ഥാപനത്തിന്​ നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു

വർക്കല: വെൽഫെയർ പാർട്ടി വെട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് നാദിർഷായുടെ ദോഹ കാർ പാലസ് എന്ന സ്ഥാപനത്തി​ൻെറ പുട്ട് അടിച്ചുതകർത്ത് സാധനങ്ങൾ കവർച്ച ചെയ്യുകയും നശിപ്പിക്കുകയും ചെയ്ത കടയുടമയുടെയും ഗുണ്ടകളുടെയും അക്രമത്തിനെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസി​ൻെറ ഒത്താശയോടെ വ്യാപാരിക്കെതിരെ കടയുടമ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണം. കടയുടമക്കെതിരെ ശക്തമായ നടപടികൾ പൊലീസ് സ്വീകരിക്കണമെന്നും ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി അനിൽകുമാർ, ട്രഷറർ എം. ഖുത്തുബ്, നാദിർഷ, അബ്​ദുൽ വഹാബ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. 20201012_144141 ഫോട്ടോ: ദോഹകാർ പാലസ് എന്ന സ്ഥാപനം അടിച്ചു തകർത്ത നിലയിൽ. സ്ഥാപനയുടമ നാദിർഷ സമീപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.