കുട്ടികളുടെ കൊട്ടാരം ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്‌ഘാടനം ഇന്ന്

നെടുമങ്ങാട്: നഗരസഭ കുളവിക്കോണത്ത് പൂർത്തീകരിച്ച കുട്ടികളുടെ 'കൊട്ടാരം ടേക്ക് എ ബ്രേക്ക്' പദ്ധതി ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കൊട്ടാരത്തിൽ പാർക്കും ജലാശയവും വെർട്ടിക്കൽ ഗാർഡനും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുള്ള കളി ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ടേക് എ ബ്രേക്കിൽ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ആറ്​ ടോയ്​ലറ്റ് യൂനിറ്റുകളും വിശ്രമമുറികളും കഫറ്റീരിയയും ഉണ്ട്​. അടൂർ പ്രകാശ് എംപി, സി. ദിവാകരൻ എം.എൽ.എ, ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ വി.കെ. മധു തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.