വ്യാപാര സ്ഥാപനത്തിൽ അതിക്രമം: പൂട്ട്​ തകർത്ത് ലക്ഷങ്ങളുടെ സാധനസാമഗ്രികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു

വർക്കല: വ്യാപാര സ്ഥാപനത്തി​ൻെറ പൂട്ടുകൾ തകർത്ത് അതിക്രമം; മൂന്നു കടമുറികളിലായി സ്​റ്റോക്ക്​ ചെയ്തിരുന്ന ഇലക്ട്രോണിക്സ് കാർ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം പുതിയ പൂട്ട് ഉപയോഗിച്ച് പൂട്ടി. ഇതുസംബന്ധിച്ച് കെട്ടിടം ഉടമക്കെതിരെ സ്ഥാപന ഉടമ വർക്കല പൊലീസിൽ പരാതി നൽകി. വർക്കല പുത്തൻചന്ത മരക്കട മുക്കിനു സമീപം ദോഹ കാർ പാലസ്​ ഉടമ നാദിർഷായാണ് പൊലീസിൽ പരാതി നൽകിയത്. ചെറുന്നിയൂർ മുടിയാക്കോട് സ്വദേശിയായ രാമഭദ്ര​ൻെറ കെട്ടിടം മൊത്തമായി വാടകയ്ക്കെടുത്താണ് വർഷങ്ങളായി സ്ഥാപനം നടത്തിവരുന്നത്. ഞായറാഴ്ച രാത്രിയിലാണ് അതിക്രമം നടന്നത്. തിങ്കളാഴ്ച രാവിലെ ജീവനക്കാർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മൂന്നു ഷട്ടറുകളും പുതിയ പൂട്ട് ഉപയോഗിച്ച് പൂട്ടിയ നിലയിൽ കണ്ടത്​. പൂട്ടുകൾ തകർത്താണ് ഷട്ടറുകൾ തുറന്നത്​. കാർ, ബൈക്ക് എന്നിവയുടെ അക്​സസറീസ്​ വൻതോതിൽ സ്​റ്റോക്കുണ്ടായിരുന്നു. വില കൂടിയ ഇലക്ട്രോണിക്സ് സാധനങ്ങൾ ഉൾപ്പെടെയുള്ളവ കൂട്ടത്തോടെ വാരിവലിച്ച് പുറത്തെറിഞ്ഞ നിലയിലാണ്. 15 ലക്ഷത്തോളം രൂപയുടെ നഷ്​ടമുണ്ടായെന്ന്​ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ തന്നെ വർക്കല സി.ഐക്ക് പരാതി നൽകി. എന്നാൽ, വൈകുന്നേരം വരെ സി.ഐയോ പോലീസുകാരോ സംഭവം അന്വേഷിച്ചെത്തിയില്ലെന്ന്​ നാദിർഷാ ആരോപിക്കുന്നു. എട്ടു ലക്ഷം രൂപ ഡെപ്പോസിറ്റ് നൽകിയാണത്രെ കടമുറികൾ വാടകക്കെടുത്തത്. മുടക്കമില്ലാതെ വാടക നൽകുന്നുണ്ടെന്നും നാദിർഷാ പറഞ്ഞു. മുകൾ നിലയിലെ മൂന്നു മുറികൾ അടുത്തിടെ ഒഴിഞ്ഞു നൽകിയിരുന്നു. എന്നാൽ, തുടരെത്തുടരെ വാടക കൂട്ടി ചോദിച്ച് ഉടമസ്ഥൻ ശല്യം ചെയ്യുന്നതായി പരാതിയുണ്ട്. ഇക്കഴിഞ്ഞ എട്ടിന് അഞ്ചു ലക്ഷത്തി​ൻെറ കൂറ്റൻ ഡിജിറ്റൽ ബോർഡ് കെട്ടിടം ഉടമസ്ഥൻ തകർത്ത്​ തീയിട്ട് നശിപ്പിച്ചു. ഇക്കാര്യത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുമുണ്ട്. വൈകുന്നേരം നാലോടെ കെട്ടിടം ഉടമയുടെ പൂട്ടുകൾ നീക്കി നാദിർഷായും ജീവനക്കാരും ചേർന്ന്​ പുറത്തു കിടന്ന സാധന സാമഗ്രികൾ കടയ്ക്കകത്തേക്ക് മാറ്റി. ഈ സമയം മിന്നൽ വേഗത്തിലാണ് പൊലീസും കെട്ടിടം ഉടമസ്ഥനും സ്ഥലത്തെത്തിയത്. കെട്ടിടം ഉടമസ്ഥ​ൻെറ ആക്രമണത്തിൽ അവശനായ നാദിർഷായെ ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് മാറ്റി. കടമുറികൾ പൊലീസ് പൂട്ടിയെടുക്കുകയും ചെയ്തു. ●അതേസമയം സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അന്വേഷിക്കാമെന്ന മറുപടിയാണ് വർക്കല സി.ഐ ഗോപകുമാർ പറഞ്ഞത്. പ്രതിഷേധിച്ചു വ്യാപാര സ്ഥാപനത്തിന് നേർക്ക് നടന്ന അതിക്രമത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ്​ ബി. ജോഷി ബാസു പ്രതിഷേധിച്ചു. ദോഹ കാർ പാലസിന് നേർക്കുണ്ടായ അതിക്രമം ന്യായീകരിക്കാനാകാത്തതാണെന്നും ശക്തമായി പ്രതിഷേധിക്കുന്നെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻചന്ത യൂനിറ്റ് പ്രസിഡൻറ്​ എസ്. കമറുദ്ദീൻ പറഞ്ഞു. ● 1w VKL 1 car palcel athikramam@varkala ഫോട്ടോ കാപ്ഷൻ പുത്തൻചന്ത ദോഹ കാർ പാലസി​ൻെറ ഷട്ടറുകൾ തകർത്ത് സോറ്റോക്കുണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.