വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കത്തിച്ചു

ആറ്റിങ്ങല്‍: . കീഴാറ്റിങ്ങല്‍ വിളയില്‍മൂല ചാന്നാന്‍വിള വീട്ടില്‍ ആര്‍. രാജേഷി​ൻെറ ഓട്ടോയാണ് കത്തിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ടെസ്​റ്റിന് ഹാജരാക്കാന്‍ വേണ്ടി ഓട്ടോ പുതുക്കിപ്പണിഞ്ഞിരുന്നു. കഴിഞ്ഞദിവസമാണ് പണി പൂര്‍ത്തിയാക്കി വര്‍ക്​ഷോപ്പില്‍നിന്ന്​ പുറത്തിറക്കിയത്. പൊലീസില്‍ പരാതി നല്‍കി. ഫോട്ടോ: കീഴാറ്റിങ്ങല്‍ വിളയിന്മൂലയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആട്ടോ കത്തിച്ചനിലയില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വൻതുക ഇൗടാക്കുന്നതായി ആക്ഷേപം ആറ്റിങ്ങല്‍: പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 550 രൂപ ഫീസ്; തൊഴില്‍തേടി ഇറങ്ങുന്നവരെ സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നതായി ആക്ഷേപം. ജോലിതേടിപ്പോകുന്ന തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ പേരില്‍ പൊലീസ് സ്​റ്റേഷനുകളില്‍ ക്രിമിനല്‍ കേസ് ഒന്നുമില്ലെന്ന് സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ നല്‍കുന്ന പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കും നിലവില്‍ ഇത് വ്യാപകമായി ആവശ്യപ്പെടുന്നുണ്ട്. തൊഴില്‍ തേടിയെത്തുന്നവരുടെ പശ്ചാത്തലം വ്യക്തമായി അറിയുന്നതിന് തൊഴിലുടമക്ക് സഹായിക്കുന്ന രേഖയാണ് സര്‍ട്ടിഫിക്കറ്റ്. നേരത്തെ ധനകാര്യ സ്ഥാപനങ്ങള്‍, ഹോട്ടല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇത് നിര്‍ബന്ധമാക്കിയിരുന്നത്. നിലവില്‍ എല്ലാ മേഖലയിലും തൊഴിലുടമകള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ലോക്ഡൗണോടെ സ്വകാര്യമേഖലയില്‍ വ്യാപകമായി തൊഴില്‍നഷ്​ടം ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം പുതിയ തൊഴില്‍തേടി ഇറങ്ങുമ്പോള്‍ ഓരോ തൊഴിലുടമയും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു. സര്‍ട്ടിഫിക്കറ്റിനായി സ്​റ്റേഷനിലെത്തുമ്പോള്‍ 550 രൂപ ട്രഷറിയില്‍ അടച്ച് ചെലാന്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. സര്‍ക്കാറുമായി ബന്ധപ്പെട്ട മറ്റൊരു സര്‍ട്ടിഫിക്കറ്റിനും ഇല്ലാത്ത വലിയ ഫീസ് തുകയാണ് ഇതിനായി ഈടാക്കുന്നത്. ആര്‍മി റിക്രൂട്ട്‌മൻെറില്‍ പങ്കെടുക്കുവാനും ഇത് ആവശ്യമാണ്. ആര്‍മി റിക്രൂട്ട്‌മൻെറിന് ഉള്‍പ്പെടെ പതിനായിരക്കണക്കിന് ചെറുപ്പക്കാരാണ് വിവിധ പൊലീസ് സ്​റ്റേഷനുകളില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിക്കുന്നത്. വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവരോ തുടരുന്നവരോ ആയ വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്തവരാണ് തൊഴില്‍തേടി ഇറങ്ങുന്നത്. സര്‍ട്ടിഫിക്കറ്റിന് സമീപിക്കുമ്പോള്‍ തുക കൈവശമില്ലാത്തതിനാല്‍ മാത്രം തൊഴില്‍ ശ്രമം ഉപേക്ഷിക്കുന്ന തൊഴിലന്വേഷകരും നിരവധിയാണ്. പൊലീസ് ക്ലിയറന്‍സിനായി വന്‍ ഫീസ് വാങ്ങുന്നത് പിന്‍വലിക്കണമെന്ന്​ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ആവശ്യപ്പെട്ടു. ചിത്രം: tw atl autoriksha theeyitta nilayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.