കോവിഡ്​ ഡ്യൂട്ടിയിലുള്ളവർക്ക്​ ഇനി നിരീക്ഷണാവധിയില്ല

തിരുവനന്തപുരം: രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി. ഇനിമുതൽ വീക്ക്​ലി ഒാഫ്​, കോമ്പൻസേറ്ററി ഒാഫ്​ എന്നിവയേ ആരോഗ്യപ്രവർത്തകർക്കുണ്ടാകൂ. നേരത്തേ കോവിഡ്​ ​െഎ.സി.യു വാർഡിൽ തുടർച്ചയായി പത്തുദിവസം ജോലി ചെയ്യു​േമ്പാൾ തുടർന്നുള്ള 10 ദിവസവും കോവിഡ്​ വാർഡുകളിലാണെങ്കിലും ഏഴ്​ ദിവസവും നിരീക്ഷണാവധി ലഭിച്ചിരുന്നു. ഇൗ സംവിധാനമാണ്​ ഒഴിവാക്കിയത്​. ​െഎ.സി.എം.ആറി​ൻെറയും മെഡിക്കൽ ​ബോർഡി​ൻെറ നിർദേശപ്രകാരമാണ്​ തീരുമാനമെന്ന്​ ഇതുസംബന്ധിച്ച ​മാർഗരേഖയിൽ പറയുന്നു. അതേസമയം റിസർവ്​ പൂൾ സംവിധാനം തുടരും. ഏതെങ്കിലും ജീവനക്കാരന്​ കോവിഡ്​ പിടിപെടുന്ന സാഹചര്യത്തിൽ ആശുപത്രി മുഴുവൻ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാനാണിത്​. ഉത്തരവിനെതിരെ ഡോക്ടർമാരുടെയടക്കം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.