കോവിഡ് വാർഡിൽ രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി . കെ.എച്ച്.ആർ.ഡബ്ല്യു.എസ് ഐസൊലേഷൻ മുറിയിൽ ചികിത്സയിലായിരുന്ന വെമ്പായം തേക്കട സ്വദേശിനി ഖദീജയാണ് (72) ജനൽകമ്പിയിൽ കെട്ടിത്തൂങ്ങിയത്. വ്യാഴാഴ്​ച രാത്രി ഏഴരയോടെയാണ് സംഭവം. ഡ്യൂട്ടി നഴ്‌സ് ഭക്ഷണം നൽകിയശേഷം കഴിച്ചുതീർന്നോയെന്ന് വീണ്ടും വന്നുനോക്കിയപ്പോഴാണ് ആത്മഹത്യശ്രമം കണ്ടത്. ഉടനെ മറ്റ്​ ജീവനക്കാരെയും കൂട്ടി കെട്ടഴിച്ച് രോഗിയെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. മാനസിക രോഗവിദഗ്ധർ നേരത്തേതന്നെ വൃദ്ധയെ പരിശോധിച്ച് മാനസികപ്രശ്‌നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.