ഗാന്ധിജയന്തി ദിനം സി.എം.പി നീതി ദിനമായി ആചരിക്കും

തിരുവനന്തപുരം: ബാബരി മസ്ജിദ് വിധി നീതിനിഷേധമാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാധ്യമങ്ങൾ നോക്കിനിൽക്കുമ്പോഴും എത്ര ദൃക്‌സാക്ഷികളുണ്ടെങ്കിലും എന്ത് കുറ്റകൃത്യവും ചെയ്യാമെന്ന സന്ദേശമാണ് വിധി സൃഷ്​ടിച്ചത്. ഗാന്ധിജയന്തി ദിനം സി.എം.പി നീതി ദിനമായി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ആരോഗ്യരംഗം തകർന്നടിഞ്ഞു. കഴിവുകെട്ട മന്ത്രിമാരെ പിൻവലിച്ച്​ മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. അസിസ്​റ്റൻറ്​ സെക്രട്ടറി എം.പി. സാജു, ജില്ല സെക്രട്ടറി എം.ആർ. മനോജ്‌, ജോയൻറ്​ സെക്രട്ടറി പി.ജി. മധു തുടങ്ങിയവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.