വാഹനങ്ങള്‍ അടിച്ചുതകര്‍ത്തവര്‍ പിടിയില്‍

നേമം: മദ്യലഹരിയില്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും യുവാവിനെ ആക്രമിക്കുകയും ചെയ്ത രണ്ട​ുപേര്‍ നേമം പൊലീസി​ൻെറ പിടിയിലായി. വെള്ളായണി ശാന്തിവിള തെന്നൂര്‍ക്കുളം ചാപ്ര സ്വദേശികളായ സജീഷ്, ജിതിന്‍ എന്നിവരാണ് പിടിയിലായത്. തെന്നൂര്‍ക്കുളത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും ഓട്ടോയുമാണ് മദ്യലഹരിയില്‍ സംഘം അടിച്ചുതകര്‍ത്തത്. ഇതു ചോദ്യം ചെയ്തതിന് സര്‍വോദയം സ്വദേശി ആകാശിനെ ആക്രമിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ നേമം സി.ഐ അനൂപ് കൃഷ്ണ, എസ്.ഐ ബി. ദീപു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്​റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.