കെ.എം.വൈ.എഫ്​ ഓൺലൈൻ സംഗമം

തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതിവിധി അന്യായവും നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായവുമാണെന്ന് കെ.എം.വൈ.എഫ്​ സംസ്ഥാനസമിതി. വിധിന്യായത്തി​ൻെറ അന്യായം വ്യക്തമാക്കി വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടിന്​ വിവിധ കേന്ദ്രങ്ങളിൽ കെ.എം.വൈ.എഫ്​ പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കും. വൈകീട്ട് നാലിന്​ 'ബാബരി വിധി വിചാരണ ചെയ്യപ്പെടുന്നു' എന്ന പ്രമേയത്തിൽ ഓൺലൈൻ സംഗമം നടത്തും. സംസ്ഥാന പ്രസിഡൻറ്​ ഇലവുപാലം ശംസുദ്ദീൻ മന്നാനിയുടെ അധ്യക്ഷതയിൽകൂടിയ യോഗം ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് ഉദ്ഘാടനംചെയ്തു. നൗഷാദ് മാങ്ങാംകുഴി, എ.വൈ. ഷിജു, കണ്ണനല്ലൂർ നാഷിദ് ബാഖവി, അമാനുല്ല മിഫ്താഹി, എസ്.കെ. നസീർ കായംകുളം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.