കൊല്ലത്ത് യുവഡോക്ടർ മരിച്ച നിലയിൽ

kol52 Dr. Anoop krishnan കൊല്ലം: അനൂപ് ഓർത്തോ കെയർ ആശുപത്രി ഉടമ കടപ്പാക്കട ഭദ്രശ്രീയിൽ ഡോ. അനൂപ് കൃഷ്ണനെ (37) വീട്ടി​ൽ മരിച്ച നിലയിൽ കണ്ടെത്തി. കൈഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലായിര​ുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴു വയസ്സുകാരി മരിച്ചിരുന്നു. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹവുമായി ആശുപത്രിയിലേക്ക് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. പൊലീസ് അന്വേഷണം നടക്കവെയാണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ മരിച്ച നിലയിൽ അനൂപിനെ കണ്ടെത്തിയത്. ഭാര്യ: ഡോ. അർച്ചന. മകൻ: കിത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.