വിധിക്കെതിരെ നിയമപോരാട്ടം ^മുസ്​ലിം നേതൃയോഗം

വിധിക്കെതിരെ നിയമപോരാട്ടം -മുസ്​ലിം നേതൃയോഗം കൊല്ലം: ബാബരി മസ്​ജിദ്​ തകർത്ത കേസിൽ മതേതര ജനാധിപത്യവിശ്വാസികളെ വേദനിപ്പിക്കുകയും വര്‍ഗീയവാദികള്‍ക്ക് പ്രചോദനമാകുകയും ചെയ്യുന്ന സുപ്രീംകോടതി വിധിക്കെതിരെ നിയമപോരാട്ടത്തിന്​​ ശ്രമിക്കുമെന്ന്​ മുസ്​ലിം നേതൃയോഗം. അദ്വാനി ഉൾപ്പെടെ പ്രമുഖരായ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തത് നീതിന്യായവ്യവസ്ഥിതിയെ മാനഭംഗപ്പെടുത്തിയ സംഭവമാണെന്നും യോഗം കുറ്റപ്പെടുത്തി. കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ്​ കടയ്ക്കല്‍ അബ്​ദുല്‍ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ. യൂനുസ് കുഞ്ഞ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എ. സമദ്, എ.കെ. ഉമര്‍ മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.