ഇ.എസ്​.​െഎ: സംവരണം നിർത്തരുതെന്ന്​ സി.​െഎ.ടി.യു

തിരുവനന്തപുരം: ഇ.എസ്.ഐ കോർപറേഷൻ ഉടമസ്​ഥതയിലുള്ള മെഡിക്കൽ കോളജുകളിൽ ഇ.എസ്​.ഐ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസ്​ പ്രവേശനത്തിനുള്ള സംവരണം നിർത്തിയത് ഉടൻ പുനഃസ്​ഥാപിക്കണമെന്ന് സി.ഐ.ടി.യു. സംവരണ നിഷേധം കടുത്ത തൊഴിലാളി േദ്രാഹമാണെന്ന്​ സംസ്​ഥാന സെക്ര​േട്ടറിയറ്റ് കുറ്റപ്പെടുത്തി. തൊഴിലാളികളുടെ മക്കൾക്ക് സംവരണം നിലവിലുള്ളപ്പോൾ പരമ്പരാഗത കശുവണ്ടിത്തൊഴിലാളികളുടെ 10 കുട്ടികൾക്കെങ്കിലും ഒരു വർഷം പ്രവേശനം ലഭിക്കാറുണ്ട്​. മെഡിക്കൽ കോളജ് സ്​ഥാപിക്കാൻ ഇ.എസ്​.ഐ കോർപറേഷൻ മുടക്കിയത് തൊഴിലാളികളുടെ പണമാണ്​. ആ തൊഴിലാളികളോട് ഇപ്പോൾ ചെയ്ത അനീതി പൊറുപ്പിക്കാനാകാത്തതാണെന്ന്​ യോഗം അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.