വലിയവയലിന് ആഘോഷമായി ബഡ് സ്കൂൾ ഉദ്ഘാടനം

പാലോട്: പാങ്ങോട് പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ബഡ് സ്കൂളിൻെറ ഉദ്ഘാടനം ആഘോഷപൂർവം നടന്നു. വലിയവയൽ വാർഡിൽ വട്ടക്കരിക്കകത്താണ് ബഡ്സ്കൂൾ. ജില്ല, ബ്ലോക്ക്​, ഗ്രാമ പഞ്ചായത്തുകളുടെ തനത് ഫണ്ടിൽനിന്ന് 54 ലക്ഷംരൂപ വിനിയോഗിച്ചാണ് സ്കൂൾ നിർമാണം പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീത ഉദ്ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ് ലളിതകുമാരി അധ്യക്ഷതവഹിച്ചു. പാങ്ങോട് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എ.എം. റജീന സ്വാഗതം പറഞ്ഞു. ബ്ലോക്ക്​ പഞ്ചായത്തംഗം എം.എം. ഷാഫി, സതി തിലകൻ, എ.എൻ. അൻസാരി, ചക്കമല ഷാനവാസ്, അൻവർ പഴവിള തുടങ്ങിയവർ സംസാരിച്ചു. cap WhatsApp Image 2020-09-30 at 11.56.03 AM വട്ടക്കരിക്കകത്ത് പുതുതായി ആരംഭിച്ച ബഡ് സ്കൂളിൻെറ ഉദ്ഘാടനം പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീത നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.