കണ്ടെയ്​ൻമെൻറ്​ സോണുകളിൽ നിയന്ത്രണം ശക്തമാക്കി

കണ്ടെയ്​ൻമൻെറ്​ സോണുകളിൽ നിയന്ത്രണം ശക്തമാക്കി തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി മൈക്രോ ക​െണ്ടയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ച 12 വാര്‍ഡുകളിലെ പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന റോഡുകള്‍ അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി ​െപാലീസ് കമീഷണർ അറിയിച്ചു. തിരുവല്ലം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, മണ്ണന്തല, നാലാഞ്ചിറ, ആക്കുളം വാര്‍ഡുകളിലെ പുതിയ കണ്ടെയ്​ൻമൻെറ് സോണുകളായ പ്രദേശങ്ങള്‍ അടച്ചു. പുതുതായി മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ച തിരുവല്ലം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, മണ്ണന്തല, നാലാഞ്ചിറ, ആക്കുളം എന്നീ വാർഡുകളിലെ പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന റോഡുകളും അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവിടേക്ക്​ ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. സിറ്റി ​െപാലീസ് ബുധനാഴ്ച നടത്തിയ സ്പെഷൽ ഡ്രൈവിൽ വിലക്ക് ലംഘനം നടത്തിയ 39 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുകയും വിവിധ വിലക്ക് ലംഘനങ്ങള്‍ക്ക് 446 പേരില്‍നിന്ന്​ 92,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി കമീഷണര്‍ അറിയിച്ചു. നഗരത്തിലെ കോവിഡ് രോഗവ്യാപനത്തി​ൻെറ തീവ്രത കണക്കിലെടുത്ത് സ്പെഷല്‍ ഡ്രൈവ് ആരംഭിച്ചു. സാമൂഹിക അകലം പാലിക്കാതെയും കോവിഡ് പ്രോട്ടോകോൾ അനുസരിക്കാതെയും പ്രവർത്തിച്ച 12 കടകള്‍ക്കെതിരെയും മാർഗനിർദേശങ്ങൾ പാലിക്കാതെ സർവിസ് നടത്തിയ നാല് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കോവിഡ് രോഗവ്യാപനം ദിനംപ്രതി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ ​െപാലീസ് കർശന പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.