വിഴിഞ്ഞം: തുറമുഖ പുലിമുട്ട് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി ^മന്ത്രി

വിഴിഞ്ഞം: തുറമുഖ പുലിമുട്ട് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി -മന്ത്രി വിഴിഞ്ഞം: തുറമുഖത്തിൻെറ പുലിമുട്ട് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വിഴിഞ്ഞം തുറമുഖത്തിൻെറ പോർട്ട് ഓപറേഷൻ കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖ പ്രവർത്തനത്തിനുള്ള 220 കെ. വി വൈദ്യുതി ലഭ്യമാക്കുന്നതിനാവശ്യമായ നിർമാണം കെ.എസ്.ഇ.ബി നടത്തിവരികയാണ്. 3.3 ദശലക്ഷം പ്രതിദിനശേഷിയുള്ള ശുദ്ധജല വിതരണ പദ്ധതി വാട്ടർ അതോറിറ്റി നേരത്തേ തന്നെ സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശവാസികൾക്കും നിലവിലെ ശൃംഖല വഴി ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. തിരുവനന്തപുരം-നാഗർകോവിൽ റെയിൽപാതയുമായി ബന്ധിപ്പിക്കുന്ന റെയിൽപാതക്കായി കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. തുറമുഖ നിർമാണം വേഗത്തിലാക്കേണ്ടതുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഡോ. ശശിതരൂർ എം.പി, അഡ്വ. എം. വിൻസൻെറ് എം.എൽ.എ, മേയർ കെ. ശ്രീകുമാർ, തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗൾ, വിഴിഞ്ഞം തുറമുഖം എം.ഡി ഡോ. ജയകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.