ഇ^​െചലാൻ പണി തുടങ്ങി: ഞൊടിയിടയിൽ പിഴ, മൊബൈലിൽ സ​േന്ദശമെത്തും

ഇ-​െചലാൻ പണി തുടങ്ങി: ഞൊടിയിടയിൽ പിഴ, മൊബൈലിൽ സ​േന്ദശമെത്തും തിരുവനന്തപുരം: വാഹന പരിശോധന ഒാൺലൈനായതേ​ാടെ ഞൊടിയിടയിൽ പിടിയും പിഴയു​ം. റോഡിൽ യൂനിഫോമിട്ട്​ കൈകാണിക്കുന്ന ഉദ്യോഗസ്​ഥരെ കാണണമെന്നില്ല. പിഴവിവരം മൊബൈൽ ​േഫാണിലെത്തു​േമ്പാഴാണ്​ പിടിവീണ കാര്യം വാഹനയുടമ അറിയുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ- -ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് പിഴക്കാര്യത്തിൽ പൊലീസിനും മോ​േട്ടാർ വാഹനവകുപ്പിനും ചാകരക്കാല​മായത്​. അസിസ്​റ്റൻറ്​ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ മുതല്‍ മുകളിലേക്കുള്ള 900 എന്‍ഫോഴ്‌സ്‌മൻെറ്​ വിഭാഗം ഓഫിസര്‍മാരുടെയും മൊബൈല്‍ ഫോണുകളിലാണ്​ ഇ-ചെലാൻ സംവിധാനം സജ്ജമാക്കിയത്​. ഡ്യൂട്ടിയിലാവണമെന്നില്ല, നിയമലംഘനം ശ്രദ്ധയിൽപെടുന്നത്​ എപ്പോഴായാലും ഇടപെടാം, പിഴയടിക്കാം. ഇ-ചെലാന്‍ പ്രവര്‍ത്തിക്കും. വാഹനവിവരങ്ങൾക്കായുള്ള ഏകീകൃത ഒാൺലൈൻ പ്ലാറ്റ്​ഫോമായ പരിവാഹനുമായി ബന്ധിപ്പിച്ചാണ്​ ഇ-​െചലാൻ പ്രവർത്തനം. എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ പരിവാഹനിൽ സജ്ജമാണ്​. ​മൊബൈൽ ഫോണിൽ ചിത്രമെടുത്താൽ മാത്രം മതി. വാഹനങ്ങളുടെ രൂപമാറ്റം, മാനദണ്ഡങ്ങൾ പാലിക്കാത്ത നമ്പർ ബോർഡുകൾ, ഹെല്‍മെറ്റ്-സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കൽ, നിയമം ലംഘിച്ചുള്ള പാർക്കിങ് എന്നിവയെല്ലാം ​സ്​മാർട്ട്​ ഫോൺ വഴി നോട്ടീസും പിഴയുമായെത്തും. പിഴയടയ്ക്കാന്‍ 30 ദിവസ സമയമ​ുണ്ട്​. പിഴ ഓണ്‍ലൈനിലും അടയ്ക്കാം. ഇല്ലെങ്കിൽ ഒാൺലൈനായി തന്നെ കേസും കോടതിയിലെത്തും. പരിശോധനക്ക്​ നിൽക്കുന്ന ഉദ്യോഗസ്​ഥരുടെ കണ്ണുവെട്ടിച്ച്​ കടക്കൽ ഇനി നടക്കില്ല. നിരീക്ഷണ കാമറ മുൻകൂട്ടി കരുതിയുള്ള ഗതാഗത അച്ചടക്കവും വിലപ്പോകില്ല. നിയമം ലംഘിച്ചാൽ ​എപ്പോഴും പിഴ വീഴാം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥര്‍ തിരിച്ചെത്തിയതോടെയാണ് പരിശോധന ശക്തമായത്. സേഫ് കേരളയുടെ 24 മണിക്കൂര്‍ സ്‌ക്വാഡുകൾ കൂടി നിരത്തിലിറങ്ങിയാല്‍ പരിശോധന കൂടുതല്‍ കര്‍ശനമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.