തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നെടുമങ്ങാട്, വാമനപുരം, അതിയന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ബുധനാഴ്ച നടന്നത്. ബുധനാഴ്​ച വെള്ളനാട്, കിളിമാനൂര്‍, ചിറയിന്‍കീഴ് ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും. കലക്ടര്‍ ഡോ.നവ്ജ്യോത് ഖോസ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പി​ൻെറ നടപടി ക്രമങ്ങൾ. ബുധനാഴ്ച നിശ്ചയിച്ച സംവരണ വാര്‍ഡുകൾ: വാമനപുരം: സ്ത്രീ സംവരണ വാര്‍ഡുകള്‍- ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ്, ഒമ്പത്, 10,12 പട്ടികജാതി സംവരണം- 14 മാണിക്കല്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍- രണ്ട്, മൂന്ന്, ഏഴ്, 11,13,14,15,16,18, പട്ടികജാതി സ്ത്രീ സംവരണം- 10,12, പട്ടികജാതി സംവരണം: അഞ്ച് നെല്ലനാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍- അഞ്ച്, ഏഴ്, ഒമ്പത്, 11,13,14,16, പട്ടികജാതി സ്ത്രീ സംവരണം-ആറ്, പട്ടികജാതി സംവരണം- 12 പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍- രണ്ട്, നാല്, ഏഴ്, എട്ട്, ഒമ്പത്, 13, പട്ടികജാതി സ്ത്രീ സംവരണം -10,14, പട്ടികജാതി സംവരണം-12 നന്ദിയോട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍- ഒന്ന്, രണ്ട്, ആറ്, എട്ട്, 13,15,18, പട്ടികജാതി സ്ത്രീ സംവരണം-10, പട്ടികവര്‍ഗ സ്ത്രീ -11, പട്ടികജാതി സംവരണം- 12, പട്ടികവര്‍ഗ സംവരണം- നാല് പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍- രണ്ട്, മൂന്ന്, അഞ്ച്, എട്ട്, 10,11,16,17, പട്ടികജാതി സ്ത്രീ സംവരണം- ആറ്, പട്ടികവര്‍ഗ സ്ത്രീ സംവരണം -13, പട്ടികജാതി സംവരണം- 19, പട്ടികവര്‍ഗ സംവരണം- നാല് കല്ലറ ഗ്രാപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍: മൂന്ന്, അഞ്ച്​, ആറ്, എട്ട്, ഒമ്പത്, 10,13,14, പട്ടികജാതി സ്ത്രീ സംവരണം- നാല്, പട്ടികജാതി സംവരണം - രണ്ട് പാങ്ങോട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍: രണ്ട്, നാല്, അഞ്ച്, ഏഴ്, 12,13,17,19, പട്ടികജാതി സ്ത്രീ സംവരണം- എട്ട്, 14, പട്ടികജാതി സംവരണം- 16, പട്ടികവര്‍ഗ സംവരണം - 11 കരകുളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍ -നാല്, അഞ്ച്, ആറ്, ഏഴ്, 10,11,14,16,17, 21, 22, പട്ടികജാതി സ്ത്രീ സംവരണം -23, പട്ടികജാതി സംവരണം -ഒമ്പത് അരുവിക്കര ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍-: ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ്, ഒമ്പത്, 12,14,15,19, പട്ടികജാതി സംവരണം- എട്ട് വെമ്പായം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍- രണ്ട്, ആറ്,ഏഴ്, എട്ട്, 12,13,15,18,20,21, പട്ടികജാതി സ്ത്രീ സംവരണം - അഞ്ച്, പട്ടികജാതി സംവരണം -മൂന്ന് ആനാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍- രണ്ട്, നാല്, അഞ്ച്, എട്ട്, 10,11,13,14,17,18, പട്ടികജാതി സംവരണം -15 പനവൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍ - രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട്, 11,14, പട്ടികജാതി സ്ത്രീ സംവരണം -10, പട്ടികജാതി സംവരണം -13 വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍ -മൂന്ന്, ആറ്, ഏഴ്, എട്ട്, 13,16,17,18, പട്ടികജാതി സ്ത്രീ സംവരണം- അഞ്ച്,15, പട്ടികജാതി സംവരണം - രണ്ട്,11 അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍- ഒന്ന്, ആറ്, ഏഴ്, എട്ട്, 10,11,14,16, പട്ടികജാതി സ്ത്രീ സംവരണം- മൂന്ന്, പട്ടികജാതി സംവരണം : ഒമ്പത് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്​: സ്ത്രീ സംവരണ വാര്‍ഡുകള്‍ -മൂന്ന്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത്,11,14, പട്ടികജാതി സംവരണം -10 കരിംകുളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍ - ഒന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒമ്പത്,11,15,16, പട്ടികജാതി സംവരണം -14 കോട്ടുകല്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണ വാര്‍ഡുകള്‍ - ഒന്ന്, നാല്, അഞ്ച്, ഒമ്പത്, 14,15,16,17,18, പട്ടികജാതി സ്ത്രീ സംവരണം - രണ്ട് , പട്ടികജാതി സംവരണം - ആറ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.