കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: സർക്കാറി​െൻറ വീഴ്​ച -വെൽഫെയർ പാർട്ടി

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: സർക്കാറി​ൻെറ വീഴ്​ച -വെൽഫെയർ പാർട്ടി തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ്​ ബാധിത​ൻെറ ശരീരം പുഴുവരിച്ച സംഭവത്തിൽ സർക്കാറിന് വലിയ വീഴ്ച സംഭവിച്ചതായി വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി പറഞ്ഞു. അനിയന്ത്രിതമായി തലസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ചികിത്സ സൗകര്യം ഒരുക്കേണ്ട ബാധ്യതയിൽനിന്ന്​ സർക്കാർ പിന്നോട്ടുപോകുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലും സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും നിയമിക്കാതെ കൂടുതൽ പ്രതിസന്ധി സൃഷ്​ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രോഗികളുടെ വർധനവിനെക്കുറിച്ച് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും മുന്നറിയിപ്പ്​ നൽകിയിട്ടും ആവശ്യമായ ഒരുക്കങ്ങൾ നടത്താതെ മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത്. കൂടുതൽ ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ തയാറായില്ലെങ്കിൽ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.