സി.എച്ച്. മുഹമ്മദ് കോയയെ അനുസ്​മരിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി സംസാരിക്കുമ്പോഴും ഇതര മതവിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധത കാണിച്ച ജനകീയ നേതാവായിരുന്നു മുൻമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയെന്ന് പന്ന്യൻ രവീന്ദ്രൻ. കേരള സഹൃദയവേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈവെച്ച എല്ലാ മേഖലകളിലും സി.എച്ച് അപ്രതിരോധ്യനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാന്നാങ്കര എം.പി. കുഞ്ഞ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ സ്പീക്കർ എം. വിജയകുമാർ, അഡ്വ. എം.എ. സിറാജുദീൻ, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലിം, കായംകുളം യൂനുസ് എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാറി​ൻെറ മികച്ച ഹൈസ്കൂൾ അധ്യാപകനുള്ള അവാർഡ് നേടിയ നിസാർ മുഹമ്മദിനും കണ്ണൂർ യൂനിവേഴ്സിറ്റിയിൽനിന്ന്​ എം.എസ്.സി മോളിക്കുലാർ ബയോളജിയിൽ രണ്ടാം റാങ്ക് നേടിയ ഹരിത. ജെ. ആറിനും പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.