വാർഡ് വിഭജനം ബാലരാമപുരത്ത്​ നേതാക്കളുടെ പ്രതീക്ഷകൾ തകർത്തു

ബാലരാമപുരം: പഞ്ചായത്തിൽ പൊതു ​െതരഞ്ഞെടുപ്പി​ൻെറ സംവരണ വാർഡുകളുടെ നറുക്കെടുപ്പിനുശേഷം നേതാക്കളുടെ പ്രതീക്ഷകൾക്ക്​ മങ്ങലേൽക്കുന്നു. പഞ്ചായത്ത് ജനറൽ കാറ്റഗറിയിലുള്ളവർ പ്രസിഡൻറാകുമെന്നായതോടെ ഏറെ പ്രതീക്ഷയോടെയാണ് ഭരണ-പ്രതിപക്ഷത്തെ നേതാക്കൾ പ്രസിഡൻറ് കുപ്പായവും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രസിഡൻറ് സ്​ഥാനാർഥികളുടെ വാർഡുകളിലേറെയും സംവരണമായതാണ് പ്രതീക്ഷ തകർത്തത്. ബാലരാമപുരം പഞ്ചായത്തിലെ 20 വാർഡുകളിൽ ഒമ്പത് വാർഡ് സ്​ത്രീകൾക്കും ഒമ്പത് വാർഡ് ജനറൽ വിഭാഗത്തിനും പട്ടികജാതി സ്​ത്രീക്ക് ഒരു വാർഡ്, പട്ടികജാതി വിഭാഗത്തിന് ഒരുവാർഡ്​ എന്ന തരത്തിലാണ് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. പഞ്ചാത്ത് ​െതരഞ്ഞെടുപ്പിന് കാലങ്ങൾക്ക് മുമ്പ് വാർഡുകളിലെത്തി വിവിധ പ്രവർത്തനങ്ങൾ നടത്തിയ നേതാക്കളുടെ പ്രതീക്ഷയാണ് സംവരണ വാർഡുകളായതോടെ പലർക്കും നഷ്​ടമായാത്. നിലവിലെ ജനറൽ വാർഡുകളിലേക്ക് നേതാക്കൾ മത്സരരംഗത്തേക്ക് കയറുവാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. എല്ലാ കക്ഷി നേതാക്കൾക്കിടയിലും സീറ്റിന് വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണത്തെ ബാലരാമപുരം പഞ്ചായത്തിൽ സീറ്റ് നിർണയത്തിൽ പലതരത്തിലുള്ള പൊട്ടിത്തെറികളും റിബലുകളും വർധിക്കുന്നതിനുള്ള സാധ്യതയുമേറെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.