വേറിട്ട മാതൃകയുമായി ബി.ആർ.സി മേച്ചിലോട് ചട്ടിയിലും നൂറുമേനി വിളയും

കിളിമാനൂർ: ലോക്ഡൗൺ കാലത്ത് പുത്തൻ കൃഷിരീതിയുമായി കിളിമാനൂർ ബി.ആർ.സിയിലെ ഒരുകൂട്ടം അധ്യാപകർ. മാറിയ വിദ്യാഭ്യാസ രീതികൾ ഉപജില്ലയിലെ അധ്യാപകർക്ക് പകർന്നുകൊടുക്കുന്നതിനൊപ്പം പുത്തൻ കൃഷിരീതിയും. കിളിമാനൂർ ഗവ.എൽ.പി സ്കൂളിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബി.ആർ.സിക്ക് കൃഷിയിറക്കാൻ സ്ഥലമുണ്ടായിരുന്നില്ല. പ്രോഗ്രാം ഓഫിസർ വി.ആർ. സാബുവി​ൻെറ ആശയമായിരുന്നു സ്കൂളിലെ ഉപയോഗശൂന്യമായ മേച്ചിൽഓടിലെ ചെടിച്ചട്ടികൾ. എൽ.പി സ്കൂൾ കെട്ടിടത്തിന്​ പിന്നിലെ തിണ്ണയിൽ നാല് മേച്ചിൽ ഓടുകൾ കൂട്ടിക്കെട്ടി അതിനുള്ളിൽ മണ്ണും ജൈവ വളവും നിറച്ച് പരീക്ഷണാടിസ്ഥാനത്തിൽ പച്ചക്കറി നട്ടു. ഓഫിസിലെ ജോലിക്കിടയിൽ വെള്ളവും വളവും നൽകി പരിചരിച്ചു. നാലുമാസം പിന്നിട്ടപ്പോൾ വെണ്ടയും തക്കാളിയും വഴുതണയും പച്ചമുളകുമൊക്കെ വിളഞ്ഞു. സുഭിക്ഷകേരളം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എ ഓഫിസ് അങ്കണത്തിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് നൽകിയ പച്ചക്കറി തൈകൾ സ്കൂൾ കെട്ടിടത്തി​ൻെറ സിമൻറ് വരാന്തയിൽ തയാറാക്കിയ കൃഷിത്തോട്ടത്തിലാണ് നട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബി.ആർ.സിയിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിന് കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ വി. രാജു, ഡോ.ടി.ആർ. ഷീജാകുമാരി, അധ്യാപക പരിശീലകർ, ക്ലസ്​റ്റർ കോഒാഡിനേറ്റർമാർ, റിസോഴ്സ് അധ്യാപകർ, സ്പെഷലിസ്​റ്റ്​ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: kmr Pho-29-1 a സമഗ്ര ശിക്ഷ കേരളം കിളിമാനൂർ ബി.ആർ.സി സുഭിക്ഷകേരളം പദ്ധതി വിളവെടുപ്പ് ഉദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിക്കുന്നു (ഇൻസെറ്റിൽ വിളവെടുത്ത പച്ചക്കറികൾ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.