ആംനസ്​റ്റിക്കെതിരായ നിലപാട്: ഫാഷിസത്തി​െൻറ ഭീകരമുഖം -എസ്.ഡി.പി.ഐ

ആംനസ്​റ്റിക്കെതിരായ നിലപാട്: ഫാഷിസത്തി​ൻെറ ഭീകരമുഖം -എസ്.ഡി.പി.ഐ തിരുവനന്തപുരം: ആംനസ്​റ്റി ഇന്ത്യക്കെതിരായ കേന്ദ്രസര്‍ക്കാറിൻെറ നിലപാട് ഫാഷിസത്തി​ൻെറ ഭീകരമുഖമാണ് വ്യക്തമാക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്​ദുല്‍ ഹമീദ്. ആര്‍.എസ്.എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശബ്​ദങ്ങളെ ഭയപ്പെടുന്നെന്നാണ് ഇതില്‍നിന്ന്​ വ്യക്തമാകുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ആംനസ്​റ്റി ഇന്ത്യയെ അടച്ചുപൂട്ടാനുള്ള ശ്രമത്തിലായിരുന്നു. അനീതിക്കെതിരെ ശബ്​ദമുയര്‍ത്തുന്ന ഒരു പ്രസ്ഥാനത്തെ വേട്ടയാടുന്നത് വിയോജിപ്പുകളെ ഇല്ലാതാക്കുന്നതിന്​ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.