ഇളവുകൾ ദുരുപയോഗം ചെയ്യുന്നു ^മുഖ്യമന്ത്രി

ഇളവുകൾ ദുരുപയോഗം ചെയ്യുന്നു -മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത ജില്ലയിലെ പല ഭാഗത്തും കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ മിക്ക പ്രദേശത്തും കോവിഡ് വ്യാപനമുണ്ട്. ചൊവ്വാഴ്ച 935 പേർക്കാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 988 പേർക്കാണ് ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിച്ചത്. ചൊവ്വാഴ്ചത്തെ കണക്കുകൾ ഇതിനുപുറമെയാണ്. ഈ കാലയളവിൽതന്നെ 15 വയസ്സിന്​ താഴെയുള്ള 567 കുട്ടികൾക്കും 60 വയസ്സിന്​ മുകളിലുള്ള 786 പേർക്കും കോവിഡ് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.